വീട്ടിലിരിക്കാൻ വീടെവിടെ? ഡൽഹി കലാപത്തിലെ ഇരകൾ ചോദിക്കുന്നു

സംസ്ഥാനങ്ങള്‍ അടച്ചിടല്‍ നിര്‍ദേശം കര്‍ശനമായി പാലിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങൾ വീട്ടിലിരുന്ന് സഹകരിക്കണമെന്നും സ്വന്തം ജീവനൊപ്പം കുടുംബത്തിന്റെ ജീവനും രക്ഷിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

എന്നാൽ പ്രധാനമന്ത്രിയുടെ ഈ പ്രസ്താവനകൾക്ക് മുന്നിൽ ചോദ്യ ചിഹ്നമായി നിൽക്കുകയാണ് ഡല്‍ഹി കലാപത്തിലെ ഇരകള്‍. ഞങ്ങള്‍ എവിടെയാണ് ഇരിക്കേണ്ടതെന്നാണ് കലാപകാരികൾ കത്തിച്ചു കളഞ്ഞ വീടുകള്‍ക്കു മുന്നില്‍ നിന്ന് അവര്‍ ചോദിക്കുന്നത്. കയറിക്കിടക്കാനുള്ള കൂര പലര്‍ക്കും ഇന്ന് ഒരു പിടി ചാരമാണ്.

പ്രധാനമന്ത്രിയുടെകണ്ണിന് കീഴെയായിരുന്നു കലാപകാരികള്‍ അഴിഞ്ഞാടിയത്. രാജ്യമെങ്ങും കൊവിഡ് ഭീതിയില്‍ കഴിയുമ്പോള്‍ കേറിക്കിടക്കാന്‍ വീടുകളില്ലാത്ത ഇവര്‍ കഴിയുന്നത് ബന്ധുവീടുകളിലും മറ്റുമാണ്. ഇത്തിരിക്കൂരകളില്‍ നിന്നു തിരിയാന്‍ ഇടമില്ലാത്ത ജീവിതങ്ങളില്‍ എന്ത് സുരക്ഷാ മുന്‍കരുതലുകള്‍.

2020 ഫെബ്രുവരി അവസാന വാരം തുടങ്ങിയ അക്രമങ്ങളില്‍ 53 പേര്‍ കൊല്ലപ്പെട്ടെന്നാണ് കണക്ക്. കാണാതായവര്‍ നിരവധി. തിരിച്ചറിയാത്ത മൃതദേഹങ്ങളും ഉണ്ടായിരുന്നു. വീടുകള്‍, പള്ളികള്‍, സ്‌കൂളുകള്‍ അക്രമികള്‍ തീവെച്ചു നശിപ്പിക്കാത്തതായി ഒന്നുമുണ്ടായിരുന്നില്ല ഈ തെരുവുകളില്‍. മുസ്‌ലിങ്ങളുടെ വീടുകള്‍ തേടിപ്പിട്ടായിരുന്നു ആക്രമണം. പലയിടത്തും പൊലിസും ഇതിന് കൂട്ടു നിന്നു.

Vinkmag ad

Read Previous

കൊവിഡ് 19 വൈറസ്: കശ്മീരിനോട് മാനുഷിക പരിഗണന കാണിക്കാതെ കേന്ദ്രം; വേഗതയില്ലാത്ത ഇൻ്റർനെറ്റ് ചികിത്സ അടക്കമുള്ളവയെ ബാധിക്കുന്നു

Read Next

കോൺഗ്രസ് സർക്കാരിനെ അട്ടിമറിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രിയായി ശിവരാജ് സിംങ് ചൗഹാൻ; കോവിഡ് ഭീതിയിൽ ചടങ്ങുകൾ ലളിതം

Leave a Reply

Most Popular