വിശപ്പകറ്റാന്‍ അയല്‍വീടുകളില്‍ സഹായം ചോദിച്ചെത്തിയ എട്ടുവയസ്സുകാരിയെ നിരന്തരപീഡനത്തിനിരയാക്കിയ കേസില്‍ രണ്ടുകുട്ടികള്‍ ഉള്‍പ്പെടെ ആറുപേര്‍ അറസ്റ്റില്‍.
തേങ്ങാപ്പട്ടണം സ്വദേശികളായ മുഹമ്മദ് നൂഹ് (75), സഹായദാസന്‍ (52), ജഫീര്‍ ഹുസൈന്‍ (53), അബ്ദുല്‍ ജാഫര്‍ (68) എന്നിവരും 14 വയസ്സുള്ള രണ്ട് വിദ്യാര്‍ഥികളുമാണ് അറസ്റ്റിലായത്.
കോഴിക്കട തൊഴിലാളിയായ അച്ഛനും മാനസിക വെല്ലുവിളി നേരിടുന്ന അമ്മയ്ക്കുമൊപ്പം തേങ്ങാപ്പട്ടണത്തെ വാടകവീട്ടിലാണ് കുട്ടി താമസിക്കുന്നത്. ലോക്ഡൗണില്‍ അച്ഛന് തൊഴില്‍ നഷ്ടപ്പെട്ടതോടെ കുടുംബം പട്ടിണിയിലായി.
ഇതേത്തുടർന്ന് അയല്‍പക്കത്തെ വീടുകളിലെത്തിയ കുട്ടിയെ പ്രതികള്‍ സഹായങ്ങള്‍ നല്‍കി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ചിലര്‍ ശാരീരികമായി വേദനിപ്പിക്കുന്നതായി രണ്ടുദിവസങ്ങള്‍ക്ക് മുമ്പ് കുട്ടി അച്ഛനോട് പറഞ്ഞു.
തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് കുട്ടിയെ നിരന്തരം ഉപദ്രവിച്ചിരുന്നതായി മനസ്സിലായത്. ജില്ലാ എസ്പിക്ക് നല്‍കിയ പരാതിയെത്തുടര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളായ കുട്ടികളെ തിരുനെല്‍വേലി ജുവനൈല്‍ ഹോമിൽ അടച്ചു.
