വിവാഹ മോചനം നേടാന്‍ ഇന്ത്യക്കാരന്‍ ഭാര്യയ്ക്ക് നഷ്ടപരിഹാരം നല്‍കിയത് 500 കോടി !

വിവാഹ മോചനം നേടാന്‍ ഭാര്യക്ക് നഷ്ടപരിഹാരമായി ഇന്ത്യക്കാരന് നല്‍കേണ്ടിവന്നത് കോടികള്‍ ! വെറും കോടിയല്ല 60 മില്ല്യണ്‍ പൗണ്ട് വരുന്ന ഇന്ത്യന്‍ രൂപ 500 കോടിയാണ് ആഗോള സ്വകാര്യ ഇക്വിറ്റി ബിസിനസ്സില്‍ ഏര്‍പ്പെട്ടിരിക്കുന്ന സി ആന്‍ഡ് സി ആല്‍ഫാ ഗ്രൂപ്പ് ഉടമസ്ഥന്‍ ഭാനു ചൗധരിക്ക് നല്‍കേണ്ടിവന്നത്. ലണ്ടന്‍ ഹൈക്കോടതിയിലെ കുടുംബ കോടതിയാണ് ഇത്രയും വലിയ തുക വിവാഹമോചനത്തിനായി നല്‍കാന്‍ ഉത്തരവിട്ടത്.

ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്ന കുടുംബങ്ങളിലൊന്നില്‍ നിന്നാണ് ഭാനു ചൗധരി വരുന്നത്. ഇവരുടെ കുടുംബത്തിന്റെ ആസ്തി ഏകദേശം 1.6 ബില്ല്യണ്‍ പൗണ്ട് വരുമെന്നാണ് കണക്കാക്കുന്നത്.

സീക്രട്ട് മില്ല്യണര്‍ എന്ന ചാനല്‍ 4 ഷോയില്‍ പങ്കെടുത്തിട്ടുള്ള, 41 കാരിയായ സിമ്രിന്‍ ചൗധരിയും ഭാനു ചൗധരിയുമായുള്ള തര്‍ക്കത്തില്‍ സിമ്രിന്‍ ചൗധരിക്ക് വേണ്ടി വിവാഹമോചന കേസുകളില്‍ പ്രശസ്തയായ ഫിയോണ ഷാക്കില്‍ടണ്‍ ആയിരുന്നു കോടതിയില്‍ ഹാജരായത്.

100 മില്ല്യണ്‍ പൗണ്ടിനുവേണ്ടിയായിരുന്നു ഇവര്‍ അവകാശമുന്നയിച്ചതെങ്കിലും, കോടതി അതിന്റെ 40% മാത്രമാണ് അനുവദിച്ചത്. വിവാഹ പൂര്‍വ്വ കരാറുകള്‍ക്ക് നിയമസാധുത നേടിക്കൊടുത്ത കോടതിവിധിയിലൂടെ ശ്രദ്ധേയയായ ആയെഷ വര്‍ദാഗ് ആയിരുന്നു ഭാനു ചൗധരിക്ക് വേണ്ടി ഹാജരായത്.

ഇവര്‍ക്ക് 20 മില്ല്യണ്‍ പൗണ്ട് വിലവരുന്ന ഒരു ആറ് നില വീടാണ് ബെല്‍ഗ്രാവിയായില്‍ ഉള്ളത്. അടുത്തകാലത്താണ് അതിന്റെ ബേസ്‌മെന്റില്‍ രണ്ടുനിലകള്‍ കൂടി കൂട്ടിച്ചേര്‍ത്തത്. ഒരു സിനിമാ ഹോള്‍, സ്പാ കൊംപ്ലെക്‌സ് എന്നിവയും സമീപകാലത്ത് ഇതില്‍ കൂട്ടിച്ചേര്‍ത്തിരുന്നു.

Vinkmag ad

Read Previous

മകളെ അപമാനിച്ച യുവാക്കളെ ചോദ്യം ചെയ്ത പിതാവിനെ ക്രൂരമായി മര്‍ദ്ദിച്ചു; വയാനാട്ടിലെ ഗുണ്ടകള്‍ക്ക് പോലീസ് സംരക്ഷണം

Read Next

രണ്ടു പോലീസുകാര്‍ക്ക് കോവിഡ്; മാനന്തവാടിയില്‍ കടുത്ത നിയന്ത്രണം

Leave a Reply

Most Popular