വിദ്വേഷ ഉള്ളടക്കങ്ങളുടെ പേരില്‍ ഫേസ്ബുക്ക് ബിജെപി നേതാവിന് ഏർപ്പെടുത്തിയ വിലക്ക് പ്രഹസനം. ഒരു വർഷമായി ഫേസ്ബുക്കിൽ ഒന്നും ചെയ്തിട്ടില്ലെന്ന് വിലക്ക് നേരിടുന്ന വിവാദ എംഎല്‍എ രാജാ സിങ്. വിവാദങ്ങളിൽ നിന്നും തലയൂരാനുള്ള ശ്രമമാണ് ഫേസ്ബുക്ക് നടത്തിയതെന്നാണ് വിമർശനം.
താന്‍ ഒരുവര്‍ഷത്തിലേറെയായി ഫേസ്ബുക്കിൽ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നുവെന്ന് രാജാ സിങ് പറയുന്നു. ഫെയ്‌സ്ബുക്ക് പക്ഷപാതരഹിതമായി പ്രവര്‍ത്തിക്കുന്ന ഒരു വേദിയാണ്. താനുമായി ബന്ധപ്പെട്ട സംഭവങ്ങളെ ബിജെപിയുമായി ബന്ധിപ്പിക്കരുതെന്നും എല്ലാ നിയമങ്ങളും പാലിച്ച് പ്രവര്‍ത്തിക്കാമെന്ന ഉറപ്പ് നല്‍കി പുതിയ അക്കൗണ്ടു തുറക്കാന്‍ അനുവാദം തേടി ഫേസ്ബുക്കിന് കത്ത് അയയ്ക്കുമെന്നും രാജാ സിങ് പറഞ്ഞു.
2019 മുതല്‍ തനിക്ക് ഫെയ്‌സ്ബുക്ക് അക്കൗണ്ടില്ല. ഇപ്പോള്‍ വിലക്ക് കൊണ്ടുവരാന്‍ കാരണമായ അക്കൗണ്ട് തന്റെ അണികള്‍ ഉണ്ടാക്കിയതാണെന്നും അദ്ദേഹം പറയുന്നു. തന്റെ വെരിഫൈഡ് ഫെയ്‌സ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് 2018 ഒക്ടോബര്‍ എട്ടിന് താന്‍ ഹൈദരാബാദ് പോലീസിന് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് മറ്റൊരു പേജ് ഉണ്ടാക്കിയെങ്കിലും 2019 ഏപ്രിലില്‍ ഡിലീറ്റ് ചെയ്തു.
അന്നുമുതല്‍ തനിക്ക് ഫെയ്‌സ്ബുക്കില്‍ അക്കൗണ്ടില്ലെന്നും അതിനാല്‍ തനിക്ക് വിലക്ക് ഏര്‍പ്പെടുത്തേണ്ട പ്രശ്‌നം ഉദിക്കുന്നില്ലെന്നും അദ്ദഹം പറഞ്ഞു. ഫെയ്‌സ്ബുക്ക് കോണ്‍ഗ്രസിന്റെ സമ്മര്‍ദ്ദങ്ങള്‍ക്കനുസരിച്ചാണോ പ്രവര്‍ത്തിക്കുന്നതെന്നും രാജാ സിങ് ചോദിച്ചു.
