വിയോജിപ്പ് പ്രകടിപ്പിക്കുന്നവരെ രാജ്യദ്രോഹികളാക്കുന്നു; സിഎഎ വിരുദ്ധ സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ ജയിലില്‍ കഴിയുന്നവരെ വിട്ടയക്കണം; ആനംസ്റ്റി ഇന്റര്‍നാഷണല്‍

വിയോജിപ്പ് പ്രകടിപ്പിക്കുന്നവരെ ക്രിമിനലുകളാക്കുന്ന നടപടി അവസാനിപ്പിക്കണെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ ആവശ്യപ്പെട്ടു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തില്‍ പങ്കെടുത്തതിന് അറസ്റ്റ് ചെയ്ത എല്ലാ യുവാക്കളേയും വിട്ടയക്കണമെന്ന് ആനംസ്റ്റി ഇന്റര്‍നാഷണല്‍ കേന്ദ്രസര്‍ക്കാരിനോട് പ്രസ്താവനവയില്‍ ആവശ്യപ്പെട്ടു.

പുതിയ പൗരത്വ നിയമം മുസ്ലീങ്ങളെ മതത്തിന്റെ അടിസ്ഥാനത്തില്‍ വിവേചനം കാണിക്കുന്ന വര്‍ഗീയ നിയമമാണ് . മുസ്ലീങ്ങളെ പ്രത്യേകമായി ഒഴിവാക്കായാണ് ഈ നിയമമുണ്ടാക്കിയിരിക്കുന്നതെന്നും ആനംസ്റ്റി ചൂണ്ടികാട്ടുന്നു.

രാജ്യം എഴുപത്തിനാലാം സ്വാതന്ത്രദിനം ആഘോഷിക്കുമ്പോള്‍ അഭിപ്രായം പറയുന്നവരെ ജയിലിടയ്ക്കുന്നത് അവസാനിപ്പിക്കണം. സിഎഎ വിരുദ്ധ സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ മര്‍ദ്ദനത്തിനും ഭീഷണിയ്ക്കും ഇരയായ എല്ലാവരെയും മോചിപ്പിക്കണം. ലോകത്തിലെ ഏറ്റവും വലിയ രാജ്യത്തെ യുവജനതയുടെ ശബ്ദം പരിഗണിക്കുന്നതിന് പകരം വിയോജിപ്പുകളെ ക്രൂരമായി അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ആനംസ്റ്റി ഇന്റര്‍നാഷണല്‍ ചൂണ്ടികാട്ടി. ഡല്‍ഹിയില്‍ അഞ്ചോളം വിദ്യാര്‍ത്ഥികളാണ് തടവില്‍ കഴിയുന്നത്. കൊലപാതകം, കൊലപാതക ശ്രമം, കലാപം എന്നീ കുറ്റങ്ങള്‍ ചുമത്തി നിരവധി യുവാക്കള്‍ക്കെതിരെ കള്ളക്കേസെടുത്തു. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് നിരവധി പേരെ ചോദ്യം ചെയ്യാന്‍ വിളിക്കുന്നതായും ആനംസ്റ്റിയുടെ പ്രസ്താവനയില്‍ പറയുന്നു.

കടുത്ത രാജ്യദ്രോഹ നിയമങ്ങള്‍, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ കരിനിയമങ്ങളും വിദ്യാര്‍ത്ഥികള്‍ക്കെതിരെ ചുമത്തി. സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെ ഭീഷണിപ്പെടുത്താനും തടവിലാക്കാനും യുഎപിഎ കരിനിയമം ഉപയോഗിക്കുകയാണ്. ഇത് മൂലം നിരവധി പേര്‍ക്ക് വിചാരണപോലുമില്ലാതെ വര്‍ഷങ്ങളോളം തവടില്‍ കഴിയേണ്ടിവരുന്നു. മുസ്ലീം വിദ്യാര്‍ത്ഥികള്‍ കൂടുതലുള്ള കാംപസുകലില്‍ പോലീസ് ക്രൂരമായ അക്രമണങ്ങള്‍ നടത്തിരുന്നു. ഇതില്‍ ജാമിയ മിലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റി, അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി, ഹൈദരാബാദിലെ ഇംഗ്ലീഷ്, വിദേശ ഭാഷകള്‍, ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല എന്നിവിടങ്ങളില്‍ നടന്ന പോലീസ് അതിക്രമം ക്രൂരമായിരുന്നു. സര്‍ക്കാര്‍ നയങ്ങളോട് വിയോജിപ്പ് പ്രകടിപ്പിച്ചതിന്റെ പേരില്‍ വിദ്യാര്‍ത്ഥികളെ രാജ്യദ്രോഹികളാക്കി ചിത്രീകരിക്കുകയാണ്.

Vinkmag ad

Read Previous

ലഡാക്കിൽ മാത്രമല്ല ചൈനീസ് അതിർത്തിയിൽ പലയിടത്തും നിരന്തര ഏറ്റുമുട്ടൽ നടന്നു; സൈന്യത്തിന് സഹായമായത് ഐറ്റിബിപി

Read Next

പ്രധാനമന്ത്രിയെന്താ ക്വാറന്റൈനില്‍ പോകാത്തതെന്ന് ശിവസേന

Leave a Reply

Most Popular