വിമാനത്തിലെത്തിയ നിരവധി യാത്രക്കാര്‍ക്ക് കോവിഡ് കടുത്ത ജാഗ്രതാ നിര്‍ദ്ദേശം

കരിപ്പൂരില്‍ അപകടത്തില്‍പെട്ട വിമാനത്തിലെത്തിയ 40 യാത്രക്കാര്‍ക്ക് കോവിഡ്. യാത്രയ്ക്ക് മുമ്പ് ഇവര്‍ നടത്തിയ പരിശോധനയില്‍ ഫലം പോസറ്റീവായിരുന്നുവെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തില്‍ വിമാന ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ മുഴുവന്‍ ക്വറന്റീനില്‍ പോകേണ്ടിവരും.

കരിപ്പൂരില്‍ അപകടത്തില്‍പെട്ട വിമാനത്തിലെത്തിയ നിരവധി യാത്രക്കാര്‍ക്ക് കോവിഡ്. യാത്രയ്ക്ക് മുമ്പ് ഇവര്‍ നടത്തിയ പരിശോധനയില്‍ ഫലം പോസറ്റീവായിരുന്നുവെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തില്‍ വിമാന ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ മുഴുവന്‍ ക്വറന്റീനില്‍ പോകേണ്ടിവരും.

സാധാരണ വിമാനത്താവളത്തില്‍ എത്തുന്നവര്‍ക്കെല്ലാം വിമാനതാവളത്തില്‍ നിരീക്ഷണമുണ്ട്. അപകടമുണ്ടായതു കൊണ്ട് ഇത് നടന്നില്ല. അതിന് മുമ്പേ അപകടമുണ്ടാവുകയായിരുന്നു. അതുകൊണ്ട് ഇതില്‍ പലര്‍ക്കും കൊറോണയുണ്ടാകുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജയും അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയവര്‍ക്ക് പരിശോധന നടത്തും. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഔദ്യാഗികമായി ഒന്‍പത് യാത്രക്കാര്‍ക്കാണ് കോവിഡ് സ്ഥിരികരിച്ചതായി അറിയിച്ചത്.

13 ആശുപത്രികളിലാണ് വിമാന അപകടത്തില്‍ പരിക്കേറ്റവരെ എത്തിച്ചത്. അതിവേഗം തന്നെ രക്ഷാപ്രവര്‍ത്തനവും ചികില്‍സ നല്‍കലും നടത്തി. ഇവിടേയും കോവിഡ് വ്യാപനത്തിന് സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ജീവന്‍ രക്ഷിക്കാന്‍ മുന്നില്‍ നിന്ന എല്ലാവരും ക്വാറന്റീനില്‍ പോകേണ്ടി വരും. ഇല്ലാത്ത പക്ഷം കരിപ്പൂരിലും കൊണ്ടോട്ടിയിലും കോഴിക്കോടും കോവിഡിന്റെ സമൂഹ വ്യാപന സാധ്യത കൂടും. ഇത് വലിയ പ്രതിസന്ധിയായി മാറുകയും ചെയ്യും. ഈ സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. കൊണ്ടോട്ടി കോവിഡില്‍ ലാര്‍ഡ് ക്ലസ്റ്ററുമാണ്. അതും ആശങ്ക കൂട്ടുന്നു. രക്ഷാ പ്രവര്‍ത്തനത്തിന് സമൂഹ്യ അകലം പാലിക്കാതെ നിരവധി പേരാണുണ്ടായിരുന്നത്. ക്വാറന്റീനില്‍ കഴിഞ്ഞവര്‍ പോലും എല്ലാം മറന്ന് ദുരന്ത സ്ഥലത്ത് എത്തി. ഈ സാഹചര്യമാണ് ആശങ്കപ്പെടുത്തുന്നത്.

ഇന്നലെ രാത്രി 7.45 ഓടെയാണ് സംസ്ഥാനത്തെ നടുക്കിയ കരിപ്പൂര്‍ വിമാന ദുരന്തം ഉണ്ടായത്. കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറിയാണ് അപകടം ഉണ്ടായത്. ദുബായ്- കോഴിക്കോട് 1344 എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ലാന്‍ഡ് ചെയ്യുന്നതിനിടെ റണ്‍വേയിലൂടെ ഓടിയ ശേഷം വിമാനം അതിനപ്പുറമുള്ള ക്രോസ് റോഡിലേക്ക് കടന്നു. വിമാനത്തിന്റെ മുന്‍ഭാഗം കൂപ്പുകുത്തി രണ്ടായി പിളരുകയായിരുന്നു. ഇത് കണ്ട് ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഇവര്‍ കോവിഡ് പ്രോട്ടോകാള്‍ പാലിച്ചില്ല. ഇതാണ് കോവിഡ് ഭീഷണിക്കും കാരണമാകുന്നത്. വിമാനത്തില്‍ എത്തിയ എല്ലാവര്‍ക്കും ഉടന്‍ കോവിഡ് ടെസ്റ്റ് നടത്തും.

Vinkmag ad

Read Previous

കരിപ്പൂര്‍ വിമാന അപകടം മരണ സംഖ്യ 17 ; മരിച്ചവരില്‍ കുട്ടികളും നിരവധി പേര്‍ ഗുരുതരാവസ്ഥയില്‍

Read Next

പെട്ടിമുടിയിൽ ഒരു മൃതദേഹം കൂടി കണ്ടെത്തി; മൂന്നാം ദിനവും തിരച്ചിൽ തുടരുന്നു

Leave a Reply

Most Popular