വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കുന്നത് പകൽകൊള്ളയെന്ന് കടകംപള്ളി

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവൽക്കരിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. തീരുമാനത്തെ സർക്കാർ എതിർക്കും. ഒരു കാരണവശാലും എളുപ്പത്തിൽ വിമാനത്താവളം വിട്ടുനൽകില്ല. തുടർ നടപടികൾ സർക്കാർ ആലോചിച്ച് തീരുമാനിക്കും. ചരിത്ര പ്രാധാന്യമുള്ള തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് വിട്ടുനൽകാനുള്ള തീരുമാനം ബിജെപിയുടെ വൻ അഴിമതിയാണ്. ഇത് കൊവിഡിന്‍റെ മറവിൽ നടക്കുന്ന പകൽകൊള്ളയാണ്. ബി.ജെ.പി സംസ്ഥാന നേതൃത്വവും കേന്ദ്ര മന്ത്രി വി.മുരളീധരനും മറുപടി പറയണമെന്നും കടകംപള്ളി ആവശ്യപ്പെട്ടു.

Vinkmag ad

Read Previous

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്: വിവോ പുറത്തായിട്ടും വിവാദം ഒഴിയുന്നില്ല; പുതിയ കമ്പനിക്കും ചൈനീസ് ബന്ധം

Read Next

കായംകുളത്ത് സിപിഎം നേതാവിനെ കൊലപ്പെടുത്തിയ കേസ്: കോൺ​ഗ്രസ് കൗൺസിലർ അറസ്റ്റിൽ

Leave a Reply

Most Popular