വിമത എംഎല്‍എമാരെ രക്ഷിക്കാൻ രണ്ടും കൽപ്പിച്ച് ഡികെ ശിവകുമാർ; കടുത്ത രോഷത്തിൽ കോൺഗ്രസ് പുലിക്കുട്ടി

മധ്യപ്രദേശിലെ വിമത എംഎല്‍എമാരെ താമസിപ്പിച്ചിരിക്കുന്ന ബംഗളൂരുവിലെ ഹോട്ടലില്‍ നിന്നും ബി.ജെ.പി പ്രവര്‍ത്തകര്‍ പിന്‍മാറിയില്ലെങ്കിൽ ഹോട്ടൽ തകർക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍.

പിന്‍മാറിയില്ലെങ്കില്‍ ഹോട്ടല്‍ തകര്‍ത്ത് അകത്ത് പ്രവേശിക്കുമെന്നാണ് അദ്ദേഹം മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്. ബെംഗളൂരുവിലുള്ള മധ്യപ്രദേശിലെ വിമത എം.എല്‍.എമാരെ കാണാന്‍ ദിഗ് വിജയ് സിങ് എത്തിയതോടെയായിയിരുന്നു സംഭവങ്ങള്‍ക്ക് തുടക്കമായത്.

എം.എല്‍.എമാരെ കാണുന്നതില്‍നിന്നും ദിഗ് വിജയ് സിങിനെ കര്‍ണാടക പൊലീസ് തടഞ്ഞു. തുടര്‍ന്ന ധര്‍ണയിരുന്ന അദ്ദേഹത്തെയും പിന്തുണച്ചെത്തിയ ഡി.കെ ശിവകുമാറിനെയും മറ്റ് രണ്ട് എം.എല്‍.എമാരെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

ആവശ്യമെങ്കില്‍ കര്‍ണാടകയിലേക്ക് പോകുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥും വ്യക്തമാക്കിയിട്ടുണ്ട്. മധ്യപ്രദേശിലെ വിമത എം.എല്‍.എമാരെ കാണാന്‍ ശ്രമിച്ച ദിഗ് വിജയ് സിങിനെയും ഡി.കെ ശിവകുമാറിനെയും കര്‍ണാടക പൊലിസ് കസ്റ്റഡിയിലെടുത്തതിനെതിരെ ആയിരുന്നു ഇരുവരുടേയും പ്രതികരണം. ഇന്ന് രാവിലെയാണ് ദിഗ് വിജയ് സിങിനെയും ഡി.കെ ശിവകുമാറിനെയും കരുതല്‍ തടങ്കലിലാക്കിയത്.

Vinkmag ad

Read Previous

ഈ വർഷം പ്രത്യേകതയുള്ളത്; ലക്ഷങ്ങൾ പങ്കെടുക്കുന്ന രാമനവമി ആഘോഷവുമായി അയോധ്യ; കൊവിഡ് 19 ഭീതി അവഗണിച്ച് സംഘപരിവാർ

Read Next

അമൃതാണെന്നു പറഞ്ഞ് ഹോം ഗാർഡിനെ പശുമൂത്രം കുടിപ്പിച്ചു; ബിജെപി നേതാവ് പോലീസ് പിടിയിൽ

Leave a Reply

Most Popular