വിദ്വേഷ ബോർഡ് സ്ഥാപിച്ച് സംഘപരിവാർ; മുസ്ലിം വ്യാപാരികൾക്ക് പ്രവേശനമില്ല

കൊറോണ വ്യാപനത്തിനിടയിലും വർഗ്ഗീയത ആളിക്കത്തിക്കുകയാണ് സംഘപരിവാർ. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ മുസ്‌ലിം വ്യാപാരികള്‍ക്ക് ഗ്രാമത്തിലേക്ക് പ്രവേശനം നിഷേധിച്ച് ബോർഡ് സ്ഥാപിച്ചിരിക്കുകയാണ് വിദ്വേഷ രാഷ്ട്രീയക്കാർ.

മുസ്‌ലിം വ്യാപാരികള്‍ ഗ്രാമത്തിേലക്ക് പ്രവേശിക്കാന്‍ പാടില്ല എന്ന് എഴുതിയ  പോസ്റ്ററാണ് പ്രത്യേക്ഷപ്പെട്ടത്. ശനിയാഴ്ച സ്ഥാപിച്ചതെന്നാണ് കരുതപ്പെടുന്നത്. എല്ലാ ഗ്രാമവാസികളുടെയും പേരിലാണ് ബോർഡ് വച്ചിരിക്കുന്നത്. സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ പൊലീസ് എത്തി പോസറ്റര്‍ നീക്കം ചെയ്യുകയും കേസെടുക്കുകയും ചെയ്തു.

സംഭവത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവന്നിട്ടുണ്ട്. കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ സിംഗ് സംഭവത്തെ വിമര്‍ശിച്ച് രംഗത്തെത്തി.

” ഈ നടപടി പ്രധാനമന്ത്രി മോദിയുടെ ആഹ്വാനത്തിന് വിരുദ്ധമല്ലേ? ഈ നിയമം നമ്മുടെ നിയമപ്രകാരം ശിക്ഷയർഹിക്കുന്ന കുറ്റമല്ലേ? എന്റെ ചോദ്യങ്ങള്‍ മുഖ്യമന്ത്രി ശിവരാജ് ചൗഹാനോടും മധ്യപ്രദേശ് പൊലീസിനോടും ആണ്. സമൂഹത്തില്‍ ഇത്തരം വിഭജനം ഉണ്ടാക്കുന്നത് രാജ്യത്തിന്റെ താല്‍പ്പര്യത്തിനല്ല,’ അദ്ദേഹം ട്വീറ്റ് ചെയ്തു.

Vinkmag ad

Read Previous

പാവങ്ങൾക്ക് ഭക്ഷണമെത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചണിൽ തുപ്പി ബിജെപി എംഎൽഎ; സംഭവം വിവാദത്തിൽ

Read Next

പ്രവാസികൾക്കായുള്ള ഷെഡ്യൂൾ പുറത്തിറക്കി; ആദ്യ ദിനം നാല് വിമാനങ്ങൾ കേരളത്തിലേക്ക്

Leave a Reply

Most Popular