പതിമൂന്ന് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ ആലുവയില്‍ ബിജെപി നേതാവിനെ പോക്‌സോ ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു. വീട്ടില്‍ അതിക്രമിച്ചുകയറി വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചകേസില്‍ പ്രതിയായ ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നെങ്കിലും ഇയാള്‍ ഒളിവിലായിരുന്നു.
വെളിയത്തുനാട് സര്‍വീസ് സൊസൈറ്റി ബോര്‍ഡ് മെമ്പറും ബിജെപി നേതാവുമായ ആലുവ വെളിയത്തുനാട്,യുസി കോളജ് കനാല്‍ റോഡില്‍, പയ്യാക്കില്‍ വീട്ടില്‍ രമേഷ്(47)നെ ആലുവ ഡി വൈ എസ് പി ജി വേണുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്
വീട്ടില്‍ മാതാപിതാക്കള്‍ ഇല്ലാത്ത സമയം മനസ്സിലാക്കി അവരെ കാണുന്നതിനായി എന്ന വ്യാജേന വീട്ടിലെത്തിയൊണ് അടുക്കളയില്‍ ജോലിചെയ്യുകയായിരുന്ന പെണ്‍കുട്ടിയെ കയറിപ്പിടിച്ചത്. മൂന്നു മാസത്തില്‍ ഏറെ ആയി പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പോലിസില്‍ പരാതി നല്‍കിയിട്ട്. എന്നാല്‍ ഗുരുതരമായ കുറ്റകൃത്യം നടത്തിയിട്ടും യാതൊരു നടപടിയും എടുക്കാതെ പ്രതിയെ പോലീസ് സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ഇതിനെതിരെ എസ് ഡി പി ഐ യുടെ നേതൃത്വത്തില്‍ പ്രക്ഷേപപരിപാടികള്‍ ആരംഭച്ചതിന് പിന്നാലെയാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്.
