വിദേശ വനിതയ്ക്ക് പീഡനം രണ്ടു യുവാക്കള്‍ അറസ്റ്റില്‍; തായ്‌ലന്‍ഡ് സ്വദേശിനിയെ പരിചയപ്പെട്ടത് ഫേസ്ബുക്കിലൂടെ

തായ്‌ലന്‍ഡ് സ്വദേശിനിയെ പീഡിപ്പിച്ച കേസില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. എറണാകുളം സെന്‍ട്രല്‍ പോലിസില്‍ യുവതി നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു നടപടി. യുവതിയുമായി ഫേയ്‌സ് ബുക്കിലൂടെ പരിചയപ്പെട്ടാണ് യുവതിയുമായി സൗഹൃദം സ്ഥാപിച്ചതെന്ന് പോലീസ് പറഞ്ഞു. ഇരുവരും ഫെയ്‌സ്ബുക്കിലൂടെ നേരത്തെ പരിചയപ്പെട്ടിരുന്നതായി യുവതി തന്നെയാണ് പൊലീസിനെ അറിയിച്ചത്. മലപ്പുറം കൊണ്ടോട്ടി സ്വദേശികളായ മുഹമ്മദ് ഇന്‍സാഫ്, അന്‍സാരി എന്നിവരാണ് വിദേശയുവതിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസിന്റെ പിടിയിലായത്.

യുവാവിന്റെ ക്ഷണമനുസരിച്ചാണു യുവതി കൊച്ചിയിലെത്തി എംജി റോഡിലുള്ള സ്വകാര്യ ഹോട്ടലില്‍ മുറിയെടുത്തിരുന്നു. പ്രതികളില്‍ ഒരാളായ മുഹമ്മദ് ഇന്‍സാഫ് തായ്‌ലന്‍ഡ് സന്ദര്‍ശിച്ചപ്പോള്‍ യുവതിയുമായി പരിചയമുണ്ടെന്നാണ് ആദ്യം വെളിപ്പെടുത്തിയിരുന്നത്. എന്നാല്‍ അങ്ങനെയല്ലെന്നും ഫെയ്‌സ്ബുക്കിലൂടെയുള്ള പരിചയമായിരുന്നെന്നും പിന്നീട് അറിയിക്കുകയായിരുന്നു. ഇവരില്‍ അന്‍സാരി എന്ന പ്രതിക്ക് യുവതിയുമായി നേരത്തെ യാതൊരു പരിചയവുമില്ല.

ബുധനാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. മുഹമ്മദ് ഇന്‍സാഫ് റൂമിലേക്കു വിളിച്ചു വരുത്തി അന്‍സാരിയോടൊപ്പം ചേര്‍ന്നു ലൈംഗികമായി പീഡിപ്പിച്ചെന്ന് യുവതി ഹോട്ടല്‍ ജീവനക്കാരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാരാണ് സംഭവം പൊലീസില്‍ അറിയിച്ചത്. ഉടനെ തന്നെ പൊലീസ് സ്ഥലത്തെത്തി ഇരുവരെയും കസ്റ്റഡിയിലെടുത്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങുമെന്ന് പൊലീസ് അറിയിച്ചു

Vinkmag ad

Read Previous

ബി ജെ പി യോഗം വിജയിപ്പിക്കണം; അല്ലെങ്കില്‍ കേസെടുക്കുമെന്ന് പോലിസിന്റെ ഭീഷണി ; സംഘികള്‍ക്ക് വേണ്ടി കേരളാ പോലീസ് പരസ്യമായി രംഗത്ത്

Read Next

ഇനി വരുന്നത് വിജയ് യുഗം; രജനി കീഴടങ്ങളുമ്പോള്‍ പോരാടാനുറച്ച് ദളപതി

Leave a Reply

Most Popular