കൊറോണ വൈറസ് ബാധിതരെ നിരീക്ഷിക്കുന്നതിൽ വലിയ വിടവ് സംഭവിച്ചിട്ടുണ്ടെന്ന് കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ. അന്താരാഷ്ട്ര വിമാന സർവ്വീസുകൾൾക്ക് വിലക്കേർപ്പെടുത്തുന്നതിന് മുമ്പ് രാജ്യത്തെത്തിയവരെ നീരീക്ഷിക്കുന്നതിൽ പോരായ്മയെന്ന് കത്ത്.
വിദേശത്ത് നിന്ന് രാജ്യത്ത് എത്തിയവരെ നിരീക്ഷിക്കുന്നതില്‍ വീഴ്ച സംഭവിച്ചതായി കത്തിൽ പറയുന്നു. നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെയും വിദേശത്ത് നിന്ന് രാജ്യത്ത് എത്തിയവരുടെയും കണക്കുകള്‍ തമ്മില്‍ വ്യത്യാസമുണ്ട്. ഇവരെ ഒന്നടങ്കം നിരീക്ഷണത്തില്‍ നിര്‍ത്തുന്നതിന് വേണ്ട അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരുകളോട് രാജീവ് ഗൗബ ആവശ്യപ്പെട്ടു.
കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യാന്തര സര്‍വീസുകള്‍ നിരോധിച്ചതിന് മുന്‍പ് വിദേശത്ത് നിന്ന് നാട്ടിലെത്തിയ യാത്രക്കാരെ മുഴുവന്‍ നിരീക്ഷിക്കണം. നിലവില്‍ നിരീക്ഷണത്തിലിരിക്കുന്നവരുടെയും വിദേശത്ത് നിന്ന് ഇന്ത്യയില്‍ എത്തിയവരുടെയും കണക്കുകള്‍ തമ്മില്‍ വ്യത്യാസമുണ്ട്. ഇവരെ ഒന്നടങ്കം നിരീക്ഷണത്തില്‍ നിര്‍ത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരുകളോട് കേന്ദ്രം ആവശ്യപ്പെട്ടു.
ജനുവരി 18നും മാര്‍ച്ച് 23നും ഇടയില്‍ 15 ലക്ഷം യാത്രക്കാരാണ് വിദേശത്ത് നിന്ന് രാജ്യത്ത് എത്തിയത്. ഇവരെ ഒന്നടങ്കം നിരീക്ഷിക്കണമെന്നാണ് കേന്ദ്രത്തിന്റെ നിര്‍ദേശം. എല്ലാവരെയും നിരീക്ഷണത്തില്‍ നിര്‍ത്താന്‍ കഴിയാതിരുന്നത് കോവിഡ് വ്യാപനം തടയുന്നതിന് സ്വീകരിക്കുന്ന നടപടികളെ അപകടത്തിലാക്കുമോ എന്ന് ക്യാബിനറ്റ് സെക്രട്ടറി ആശങ്കപ്പെട്ടു.
