വിജയ് സേതുപതിക്കെതിരെ ഹിന്ദുമഹാസഭയുടെ പ്രതിഷേധം

നടന്‍ വിജയ് സേതുപതിക്കെതിരെ പ്രതിഷേധവുമായി അഖിലേന്ത്യ ഹിന്ദു മഹാസഭ. ഹൈന്ദവ പുരോഹിതന്‍മാരെ അപമാനിക്കുകയും വികാരം വ്രണപ്പെടുത്തി എന്നാരോപിച്ചാണ് പരാതിയുമായി സംഘടന രംഘത്തെത്തിയിരിക്കുന്നത്

2019 മാര്‍ച്ച് 17ന് സണ്‍ ടിവിയില്‍ സംപ്രേഷണം ചെയ്ത ”നമ്മ ഒരു ഹീറോ” എന്ന ഷോയില്‍ മുഖ്യാതിഥിയായി സേതുപതി എത്തിയപ്പോള്‍ ”പുരേഹിതന്‍മാര്‍ ക്ഷേത്രങ്ങളില്‍ പ്രതിമകളെ കുളിപ്പിക്കുന്നു, വസ്ത്രം ധരിപ്പിക്കുന്നുവെന്ന് കാണിച്ച് ഭക്തര്‍ക്ക് മുന്നില്‍ നട അടയ്ക്കുന്നു” എന്ന് പറഞ്ഞതായാണ് പരാതിയില്‍ ആരോപിക്കുന്നത്.

ഒരു ചെറിയ പെണ്‍കുട്ടി മുത്തച്ഛനോട് എന്തുകൊണ്ടാണ് ഇങ്ങനെ നട അടയ്ക്കുന്നത്, ദൈവങ്ങളെ കുളിപ്പിക്കുന്നതും വസ്ത്രം മാറ്റുന്നതും എല്ലാവരെയും കാണിച്ചാല്‍ കുഴപ്പമെന്താണ് എന്ന് ചോദിച്ചതായും സേതുപതി എടുത്തു പറഞ്ഞിരുന്നു

Vinkmag ad

Read Previous

ലോക്ക് ഡൗണ്‍ ലംഘിച്ച് ആർഎസ്എസ് നേതൃത്വത്തിൽ ഭാഗവത പാരായണം; ബിജെപി സംസ്ഥാന സമിതി അംഗമടക്കം നാലുപേർ പിടിയിൽ

Read Next

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്കെതിരെ അപകീര്‍ത്തികരമായ പോസ്റ്റ്; യുവാവിനെതിരെ പോലീസ് കേസെടുത്തു

Leave a Reply

Most Popular