തമിഴ് രാഷ്ട്രീയത്തിലേയ്ക്ക് നടന്‍ വിജയ് അധികം താമസിയാതെ എത്തുമെന്ന മാധ്യമ വാര്‍ത്തകള്‍ ശരിവച്ച് അച്ഛന്‍ എസ്.എ ചന്ദ്രശേഖര്‍. വിജയ് രാഷ്ട്രീയത്തിലേക്ക് എത്തുന്നത് കാത്തിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. മാതൃഭൂമി ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ചന്ദ്രശേഖര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
വിജയ് യുടെ അടുത്തിടെ ഇറങ്ങിയ സിനിമകള്‍ മുഴുവന്‍ തമിഴ് രാഷ്ട്രീയത്തിലെ ഇടപെടലുകള്‍ക്ക് സൂചന നല്‍കുന്നതായിരുന്നു.
‘മകന്‍ രാഷ്ട്രീയത്തിലേക്ക് വരണമെന്ന് ആഗ്രഹിച്ചാല്‍ ഞാന്‍ അത് നിറവേറ്റും. മക്കള്‍ ആഗ്രഹിക്കുന്നത് നിറവേറ്റുക എന്നുള്ളതാണ് ഒരു അച്ഛന്റെ കടമ. ഒരു നാള്‍ അത് സംഭവിക്കുമെന്നാണ് കരുതുന്നു’ അദ്ദേഹം പറഞ്ഞു.
പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച നടന്‍ രജനികാന്തിനെതിരെ രൂക്ഷ വിമര്‍ശനവും ചന്ദ്രശേഖര്‍ നടത്തി. രജനികാന്തും കമല്‍ഹാസനും രാഷ്ട്രീയത്തില്‍ വന്നാല്‍ തമിഴ്നാടിന് നല്ലത് വരുമെന്ന് കരുതി.
എന്നാല്‍ രജനി തമിഴരെ പറ്റിക്കുന്നു എന്നാണ് ഇപ്പോള്‍ തോന്നുന്നത്. തൂത്തുക്കുടിയില്‍ വെടിയേറ്റ് മരിച്ചവരെ രജനി തീവ്രവാദികളോട് ഉപമിച്ചു. തമിഴര്‍ വേണ്ടെന്ന് പറയുന്ന സിഎഎയെ രജനി അനുകൂലിക്കുകയാണെന്നും ചന്ദ്രശേഖര്‍ ആരോപിച്ചു.
