വാളയാറില്‍ പോയ ജനപ്രതിനിധികളും മാധ്യമപ്രവര്‍ത്തകരും ക്വാറന്റെയിനില്‍ പോകണം; നിര്‍ദ്ദേശവുമായി ഡി.എം.ഒ

തമിഴ്‌നാട്ടില്‍ നിന്ന് വാളയാര്‍വഴി മലപ്പുറത്തെത്തിയ യുവാവിന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളവരൊക്കെ ക്വാറന്റെയിനില്‍ പോകണമെന്ന് പാലക്കാട് ഡിഎംഎം.

മലപ്പുറം സ്വദേശിയുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടതും അദ്ദേഹം ഉണ്ടായിരുന്ന സമയത്ത് വാളയാര്‍ അതിര്‍ത്തിയില്‍ ഉണ്ടായിരുന്ന പോലീസുകാര്‍, പൊതുപ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍ പൊതുജനങ്ങള്‍ 14 ദിവസത്തേക്കാണ് ഹോം ക്വാറന്റെയിനില്‍ പ്രവേശിക്കാന്‍ ജില്ലാ മെഡിക്കല്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

കോണ്‍ഗ്രസ് എം.പിമാരും എം.എല്‍.എമാരുമായ വി.കെ.ശ്രീകണ്ഠന്‍, രമ്യ ഹരിദാസ് , ഷാഫി പറമ്പില്‍, അനില്‍ അക്കര, ടി.എന്‍ പ്രതാപന്‍ എന്നിവര്‍ ഹോം ക്വാറന്റെയിനില്‍ പോകണം. ഡി എം ഒ യുടെ നേതൃത്വത്തില്‍ ജില്ലാ ആശുപത്രിയിലെ സൂപ്രണ്ടും ജില്ലാ ആശുപത്രിയിലെയും ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെയും നോഡല്‍ ഓഫീസര്‍മാരും, ഡി.എസ്.ഒ, ഫിസിഷ്യന്മാരും ഉള്‍പ്പെടെ ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. ജില്ലാ കലക്ടര്‍ ഡി.ബാലമുരളിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകനയോഗതിരുമാന പ്രകാരമാണ് മെഡിക്കല്‍ബോര്‍ഡ് യോഗം ചേര്‍ന്നത്.

പ്രാഥമിക സമ്പര്‍ക്ക പട്ടിക പ്രൈമറി ഹൈറിസ്‌ക് കോണ്‍ടാക്ട് പ്രൈമറി ലോറിസ്‌ക് കോണ്ടാക്റ്റ് എന്നിങ്ങനെ രണ്ടു വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ചെന്നൈയില്‍ നിന്നും മെയ് ഒമ്പതിന് രാവിലെ 10 ന് വാളയാര്‍ അതിര്‍ത്തിയില്‍ വിവിധ നടപടിക്രമങ്ങള്‍ക്കായി കാത്തുനില്‍ക്കെ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ എടുത്തു പൊക്കിയ പ്രൈമറി ഹൈ റിസ്‌ക്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ട പോലീസുകാരോട് ഹോം ക്വാറന്റയ്നില്‍ പ്രവേശിക്കാന്‍ നിലവില്‍ നിര്‍ദ്ദേശം നല്‍കി കഴി

വാളയാര്‍ അതിര്‍ത്തിയില്‍ ഇദ്ദേഹത്തെ പരിചരിച്ച സ്റ്റാഫ് നഴ്സുമാരും പ്രൈമറി ഹൈ റിസ്‌ക് കോണ്ടാക്ടില്‍ ഉള്‍പ്പെടുന്നതിനാല്‍ അവരെ ഐസോലേഷനില്‍ ആക്കിയിട്ടുണ്ട്. 14 ദിവസം നിരീക്ഷണത്തില്‍ തുടരവെ ലക്ഷണങ്ങള്‍ കണ്ടാല്‍ സ്രവപരിശോധന നടത്തും. 14 ദിവസം നിരീക്ഷണത്തിന് ശേഷം ലക്ഷ്ണങ്ങളില്ലെങ്കിലും സ്രവപരിശോധന നടത്തും.

അന്നേദിവസം പാസ് ഇല്ലാതെ എത്തുകയും പിന്നീട് സ്വന്തം ജില്ലകളിലേക്ക് മടങ്ങി പോവുകയും ചെയ്ത 139 പേര്‍ , മേല്‍ പറഞ്ഞ ഹൈ റിസ്‌ക് വിഭാഗത്തിലല്ലാതെ അവിടെ ഉണ്ടായിരുന്ന ഉദ്യോഗസ്ഥര്‍, മാധ്യമ പ്രവര്‍ത്തകര്‍, പൊതുപ്രവര്‍ത്തകര്‍ ,പൊതു ജനങ്ങള്‍ എന്നിവര്‍ ലോ റിസ്‌ക് പ്രൈമറി കോണ്‍ടാക്ടില്‍ ഉള്‍പ്പെടും.

ഇതില്‍ ഉള്‍പ്പെടുന്ന മറ്റു ജില്ലയില്‍ നിന്നുള്ളവരുടെ ലിസ്റ്റ് അതാത് ജില്ലകളിലെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് അയച്ചുകൊടുത്തു വിവരം നല്‍കിയിട്ടുണ്ട്. ഇത്രയും പേര്‍ 14 ദിവസം നിരീക്ഷണത്തില്‍ ഇരിക്കണം.ആര്‍ക്കെങ്കിലും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ സാമ്പിള്‍ പരിശോധനയ്ക്ക് അയയ്ക്കും. അല്ലാത്തപക്ഷം ഏഴു ദിവസം നിരിക്ഷിച്ച ശേഷം സാമ്പിള്‍ പരിശോധനയ്ക്ക് അയക്കുമെന്നും ഡി.എം.ഒ അറിയിച്ചു.

Vinkmag ad

Read Previous

പൂർണ്ണ ഗർഭിണി ഗുജറാത്തിലെ അഹമ്മദാബാദിൽ നിന്നും വീട്ടിലെത്താൻ 190 കിലോമീറ്റർ നടന്നു; ആറുദിവസം നടന്ന യുവതി അവശയായി

Read Next

കോവിഡിനും ലോക്ക് ഡൗണിനും പുല്ലുവില; കര്‍ണാടകയില്‍ ക്ഷേത്രോത്സവത്തില്‍ പങ്കെടുത്തത് ആയിരങ്ങള്‍ !

Leave a Reply

Most Popular