വാറ്റുചാരയം വില്‍പ്പന നടത്തിയതിന് രണ്ട് ബിജെപി നേതാക്കള്‍ കഴിഞ്ഞ ദിവസം പത്തനം തിട്ടിയില്‍ പിടിയിലായി. ആങ്ങമുഴിക്ക് സമീപം പഞ്ഞിപ്പാറ സ്വദേശിയും ബിജെപിയുടെ പ്രാദേശിക നേതാവുമായ കുട്ടപ്പന്‍ എന്ന സുനിലാണ് പോലിസിന്റെ പിടിയിലായത്. പത്തനംതിട്ട പോലിസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് ഇയാള്‍ അറസ്റ്റിലാകുന്നത്. പഞ്ഞിപ്പാറ വനത്തോട് ചേര്‍ന്നാണ് ഇയാള്‍ വാറ്റുകേന്ദ്രം നടത്തിയിരുന്നത്.
പന്തളത്ത് വാറ്റു ചാരായവും വാറ്റുപകരണങ്ങളുമായി ബിഎംഎസ് നേതാവാണ് പിടിയിലായത്. പുഴിക്കാട് കോട്ടാല്‍ കുമാറാണ് അറസ്റ്റിലായത്. 45 ലിറ്റര്‍ വാഷും ഒന്നര ലിറ്റര്‍ ചാരായവും വാറ്റുല്‍പ്പനങ്ങളും പിടിച്ചെടുത്തു. ബിഎംഎസ് മെഡിക്കല്‍ മിഷന്‍ യുണിറ്റ് സെക്രട്ടറിയാണ് ഗിരീഷ്
