പൃഥ്വിരാജിനെ നായകനാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന വാരിയംകുന്നൻ എന്ന സിനിമക്കെതിരെ വ്യാപകമായ ആക്രമണങ്ങളാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞത്. എന്നാൽ സിനിമ ചിത്രീകരിക്കാൻ അനുവദിക്കില്ല എന്ന ഭീഷണിയാണ് ഇപ്പോൾ സംഘപരിവാർ പ്രസ്ഥാനങ്ങളിൽ നിന്നും ഉയരുന്നത്.
സിനിമക്കെതിരെ വർഗ്ഗീയ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഹിന്ദു ഐക്യവേദി നേതാവ് ആർ.വി ബാബു. തൻ്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് സിനിമ സാധ്യമാക്കിയാൽ കയ്യുകെട്ടി നോക്കിയിരിക്കില്ലെന്ന ഭീഷണി ഉയർത്തിയിരിക്കുന്നത്.
ആർ വി ബാബുവിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്:
ആയിരക്കണക്കിന് ഹിന്ദുക്കളെ കൊന്നൊടുക്കിയ മാപ്പിള ലഹളക്ക് നേതൃത്വം കൊടുത്ത വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ” മഹത്വം” വാഴ്ത്തി പൃഥ്വീ രാജും ആഷിഖ് അബുവും ചേർന്ന് ഒരുക്കുന്ന ഈ സിനിമ ഹിന്ദുക്കളെ അവഹേളിക്കുന്നതും വെല്ലുവിളിക്കുന്നതുമാണ്. ഹിന്ദുക്കൾക്കുണ്ടാക്കിയ മുറിവിൽ വീണ്ടും മുളക് തേയ്ക്കുന്ന നടപടിയെ കൈയ്യും കെട്ടി നോക്കിയിരിക്കില്ല. ഖിലാഫത്ത് അഥവാ മാപ്പിള സ്ഥാൻ സ്ഥാപിക്കാൻ വേണ്ടി ബ്രിട്ടീഷ് കാരോട് നടത്തിയ കലാപത്തെ മഹത്വവൽക്കരിക്കാനുള്ള ഏതു നീക്കവും അനുവദിക്കാനാവില്ല.
