വാമന ജയന്തി ആശസകൾ അറിയിച്ച് സാമൂഹമാധ്യമത്തിൽ പോസ്റ്റിട്ട ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് മലയാളികളുടെ പൊങ്കാല. തൻ്റെ ഫേസ്ബുക്ക് പേജിലാണ് കഴിഞ്ഞ ദിവസം കെജ്രിവാൾ വാമന ജയന്തി ആശംസ പോസ്റ്റ് ചെയ്തത്.
‘ഭഗവാൻ വിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരമായ വാമനൻ്റെ ജന്മവാര്‍ഷിക ദിനത്തില്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും ആശംസകള്‍. മഹാവിഷ്ണുവിന്റെ അനുഗ്രഹം നിങ്ങള്‍ക്കെല്ലാവര്‍ക്കും ഉണ്ടാകട്ടെ’ എന്നായിരുന്നു കെജ്രിവാളിന്റെ പോസ്റ്റ്.
മഹാബലിയെ ചവിട്ടിത്താഴ്ത്തുന്ന വാമനന്റെ ചിത്രം സഹിതമാണ് കെജ്രിവാളിന്റെ പോസ്റ്റ് പോസ്റ്റ്. എന്നാൽ തങ്ങള്‍ മഹാബലിയുടെ തിരിച്ചുവരവാണ് ആഘോഷിക്കുന്നതെന്നായിരുന്നു മലയാളികളുടെ കമന്റ്. മഹാബലിയാണ് തങ്ങളുടെ ഹീറോയെന്നും മലയാളികള്‍ കമന്റ് ചെയ്തു.
മൂവ്വായിരത്തോളം കമൻ്റുകളിലൂടെയാണ് മലയാളികൾ കേജ്രിവാളിൻ്റെ ഹിന്ദുത്വ ചായ്വിനെതിരെ പ്രതിഷേധിച്ചത്. കേരളത്തിലെ ആം ആദ്മി പാർട്ടിക്കാര് ഇതിന് മറുപടി പറയണമെന്നും കമൻ്റുകളിൽ ആവശ്യം ഉയരുന്നുണ്ട്.
