വാട്‌സാപ്പ് ഗ്രൂപ്പില്‍ അശ്ലീല ചിത്രം പ്രചരിപ്പിച്ചതിന്റെ പേരില്‍ ഗുജറാത്തില്‍ ഐ എ എസ് ഉദ്യോഗസ്ഥരുടെ ഗ്രൂപ്പ് വിവാദത്തില്‍. വിരമിച്ച സീനിയര്‍ ഐഎസ് ഉദ്യോഗസ്ഥാന്‍ ഗ്രൂപ്പില്‍ സ്വന്തം നഗ്‌നചിത്രം ഷെയര്‍ ചെയ്തതാണ് വിവാദത്തിന് കാരണമായത്. നിരവധി വനിതാ ഐഎഎസ് ഉദ്യോഗസ്ഥരുള്ള ഗ്രൂപ്പാണിത്. വിരമിച്ചവരും നിലവില്‍ സര്‍വീസില്‍ തുടരുന്നവരും ഗ്രൂപ്പിലുണ്ട്.
വിരമിച്ചെങ്കിലും നിലവില്‍ സര്‍ക്കാരിലെ ഒരു പ്രധാന വകുപ്പില്‍ തുടരുന്ന ഉദ്യോഗസ്ഥനാണ് നഗ്‌നചിത്രം ഷെയര്‍ ചെയ്തത്. വ്യാഴാഴ്ച വൈകീട്ടോടെയാണ് ഗ്രൂപ്പില്‍ ചിത്രം ഷെയര്‍ ചെയ്തത്. ഇത് കണ്ട മറ്റ് ഐഎഎസ് ഉദ്യാഗസ്ഥര്‍ ചിത്രം ഡിലീറ്റ് ചെയ്യാന്‍ പറഞ്ഞെങ്കിലും വെള്ളിയാഴ്ച രാവിലെ വരെ ഒരു മാറ്റവും ഉണ്ടായില്ല. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിലും പരാതി എത്തിയിട്ടുണ്ട്. എന്നാല്‍ എന്തെങ്കിലും നടപടിയെടുക്കുമോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടില്ല.
ചിത്രം ഗ്രൂപ്പില്‍ വന്നതായി തനിക്ക് അറിവില്ലെന്നാണ് ഐഎസ് ഉദ്യോഗസ്ഥന്‍ പറയുന്നത്. ഗ്രൂപ്പിലുള്ള ചില സുഹൃത്തുക്കള്‍ വിളിച്ച് പറഞ്ഞപ്പോള്‍ ഡിലീറ്റ് ചെയ്യുകയാണ് ഇയാള്‍ ചെയ്തത്. ഡിലീറ്റ് ചെയ്യുന്നതിന് മുമ്പ് തന്നെ ഗ്രൂപ്പിലുള്ളവരെല്ലാം ഇത് കണ്ടിരുന്നു. അത്യാവശ്യ വിവരങ്ങള്‍ പരസ്പരം കൈമാറാന്‍ വേണ്ടി മാത്രം ഐഎഎസുകാര്‍ക്കിടയില്‍ ഉണ്ടാക്കിയിട്ടുള്ള വാട്ട്‌സ്പ്പ് ഗ്രൂപ്പാണിത്.
