വര്‍ഗീയ കലാപം സൃഷ്ടിക്കാന്‍ മുന്‍ ഡിജിപി സെന്‍കുമാറിന്റെ ഫേയ്‌സ് ബുക്ക് പോസ്റ്റ്; ”ഹിന്ദുക്കളെ ഇല്ലാതാക്കാന്‍ വിളക്കെണ്ണയില്‍ മൃഗക്കൊഴുപ്പ് ചേര്‍ക്കുന്നു”

ലൗ ജിഹാദുള്‍പ്പെടെയുള്ള നിരവധി വിഷയങ്ങളുയര്‍ത്തി മതസ്പര്‍ദ്ധ വര്‍ളര്‍ത്താന്‍ ശ്രമിച്ച മുന്‍ ഡി ജി പി സെന്‍ കുമാര്‍ വീണ്ടും കലാപാഹ്വാനവുമായി രംഗത്ത്. ഹിന്ദുക്കള്‍ വിളക്കെണ്ണ വാങ്ങുമ്പോള്‍ ശ്രദ്ധിക്കണമെന്നും അതില്‍ മൃഗക്കൊഴുപ്പ് ചേര്‍ത്തിട്ടുണ്ടെന്നും സെന്‍കുമാര്‍ ഫേസ്ബുക്കില്‍ എഴുതിയിരിക്കുന്നത്. ഹിന്ദുക്കളെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവരുടെ വിളക്കെണ്ണ ക്ഷേത്രത്തില്‍ വാങ്ങാതിരിക്കണമെന്നും സെന്‍കുമാര്‍ പറയുന്നു. നേരത്തെയും നിരവധി സംഘപരിവാര നേതാക്കാള്‍ ഇത്തരത്തില്‍ വര്‍ഗീയത പ്രചരിപ്പിച്ചിരുന്നെങ്കിലും നടപടിയെടുക്കാന്‍ പോലീസ് ഇതുവരെ തയ്യാറായിട്ടില്ല.

സെന്‍കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്

എല്ലാ ക്ഷേത്ര ഭാരവാഹികളും ശ്രദ്ധിക്കുക.

ഹിന്ദു നാമമുള്ള വിളക്കെണ്ണകള്‍ എല്ലാം ശുദ്ധമല്ല. മാധ്യമങ്ങളിലെ ചില ഹിന്ദു വിരുദ്ധരായ ഹിന്ദു നാമാധാരികളെ പോലെ ഇവയില്‍ പലതിലും
മൃഗക്കൊഴുപ്പുണ്ട്.

അതിനാല്‍ നമ്മെ ഇല്ലാതാക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്നവരുടെ വിളക്കെണ്ണ ക്ഷേത്രത്തില്‍ വാങ്ങാതിരിക്കുക. ഗുരുവായൂരില്‍ ഹിന്ദു ദേവതാ ചിത്രങ്ങള്‍ക്കടിയില്‍ എന്താണ് വച്ചിരിക്കുന്നതെന്നു നോക്കുക.

ഹിന്ദു നാമത്തിലുള്ള ഹോട്ടല്‍, കട എന്നിവ അങ്ങനെ ആയിരിക്കണമെന്നില്ല. ശുദ്ധമായത് വാങ്ങാന്‍ ശ്രദ്ധിക്കുക

Vinkmag ad

Read Previous

വോട്ടിങ് യന്ത്രങ്ങളില്‍ അട്ടിമറി നടന്നു? തിരഞ്ഞെടുപ്പ് കമ്മീഷന്‍ വി.വി പാറ്റ് സ്ലിപ്പുകള്‍ തിരക്ക് പിടിച്ച് നശിപ്പിച്ചു

Read Next

ഡല്‍ഹിയില്‍ ബിജെപിയെ തകര്‍ത്ത് ആംആദ്മിയുടെ കുതിപ്പ്; കോണ്‍ഗ്രസ് മുന്നാം സ്ഥാനത്ത് തുടരുന്നു

Leave a Reply

Most Popular