രാജ്യസഭയില്‍ പ്രധാനമന്ത്രി കേരളത്തെ കുറിച്ച് പറഞ്ഞത് വസ്തുതാ വിരുദ്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫേയ്‌സ് ബുക്കിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യത്തിലുള്ള നിലപാട് വ്യക്തമാക്കിയത്.
രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുമേലുള്ള നന്ദിപ്രമേയ ചര്‍ച്ചയുടെ മറുപടിയായി പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തില്‍ കേരളത്തെ സംബന്ധിച്ച് നടത്തിയ പരാമര്‍ശം വസ്തുതാ വിരുദ്ധവും പ്രതിഷേധാര്‍ഹവുമാണ്.
മത പണ്ഡിതരും നേതാക്കളും കലാ- സാഹിത്യ-സാംസ്‌കാരിക നായകരും സമുദായ സംഘടനാ നേതാക്കളും മതനിരപേക്ഷ ചിന്താഗതിയുള്ള ജനസഞ്ചയവും സമൂഹത്തിന്റെ നാനാ തുറകളിലുള്ളവരും കൊടിയുടെ നിറം നോക്കാതെ അണിചേര്‍ന്ന പ്രതിഷേധത്തിന് സാര്‍വത്രിക സ്വീകാര്യതയാണ് ലഭിച്ചത്. ആ അനുഭവമുള്ള കേരളത്തിന്, ഭരണഘടനാ വിരുദ്ധമായ നിയമഭേദഗതി അടിച്ചേല്‍പ്പിക്കുന്നവരെയും അതിനെതിരായി വര്‍ഗീയ സംഘാടനത്തിനു കൊതിക്കുന്നവരെയും മനസ്സിലാക്കാനും ഇരുകൂട്ടര്‍ക്കുമെതിരെ പ്രതികരിക്കാനും ആരുടേയും ട്യൂഷന്‍ വേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഫെബ്രുവരി 3 ന് നിയമസഭയിലെ ചോദ്യോത്തരവേളയിലാണ് പിണറായി വിജയന്‍ പൗരത്വ പ്രതിഷേധങ്ങളില്‍ തീവ്രവാദ സംഘടനകള്‍ നുഴഞ്ഞു കയറി ആക്രമണുണ്ടാക്കുന്നു എന്ന് പറഞ്ഞത്. ഒപ്പം എസ്.ഡി.പി.ഐയും മുഖ്യമന്ത്രി മുഖ്യമന്ത്രി വിമര്‍ശിച്ചിരുന്നു.
പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ തീവ്രവാദ സംഘടനകള്‍ നുഴഞ്ഞു കയറി എന്ന് പിണറായി വിജയന്‍ പറഞ്ഞതായി മോദി രാജ്യസഭയില്‍ ആരോപിച്ചിരുന്നു. കേരളത്തില്‍ അനുവദിക്കാത്തത് ഡല്‍ഹിയില്‍ തുടരണമെന്ന് വാദിക്കുന്നത് എന്തിനെന്ന് മോഡി ചോദിച്ചിരുന്നു.
