ഓണ്‍ലൈന്‍ ചാനലിലൂടെ വര്‍ഗീയ വിദ്വേഷം പരത്തിയ നമോ ചാനല്‍ ജീവനക്കാരിയെ അറസ്റ്റ് ചെയ്യാന്‍ ഹൈാക്കോടതി നിര്‍ദ്ദേശം. പത്ത് ദിവസനത്തിനകം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകാനാണ് പ്രതികളോട് ഹൈക്കോടതി നിര്‍ദ്ദിശിത്. കോവിഡ് പശ്ചാത്തലത്തില്‍ ഏഴു വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശമുണ്ട്. നിലവില്‍ പരമാവധി മൂന്നു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ഐ.ടി വകുപ്പ് പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാക്കുന്ന ഇവരെ അരസ്റ്റ് ചെയ്ത്ജാമ്യം നല്‍കാനാണ് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.
ചാനലിനെ വിമര്‍ശിച്ചവര്‍ക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെ വര്‍ഗീയ പരാമര്‍ശവും അസഭ്യ പരാമര്‍ശവും നടത്തിയത് ചൂണ്ടികാട്ടി അഭിഭാഷകനായ ശ്രീജിത്ത് പെരുമനയാണ് പോലീസില്‍ പരാതി നല്‍കിയത്. കേസെടുത്ത് അന്വേഷണം ആരംഭിച്ചതോടെ അറസ്റ്റ്‌ചെയ്യുന്നത് തടയാന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെ ഹാജരാകാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്. 50,000 രൂപയുടെ ബോണ്ട് അടക്കുകയും രണ്ട് ജാമ്യക്കാരെ ഹാജരാക്കുകയും വേണം, അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെ ഹാജരാകണം, സമാനമായ കുറ്റം ആവര്‍ത്തിക്കരുത് എന്നീ കാര്യങ്ങളും കോടതി നിര്‍ദേശിച്ചു.
ഒരു സമുദായത്തെ അപകീര്‍ത്തിപെടുത്തുന്നതും കടുത്ത് അസഭ്യപ്രയോഗവും നടത്തിയ ഇവരുടെചാനല്‍ പോഗ്രാം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടിരുന്നു.
