മൂന്നാള്‍ രാജമലയിലെ മണ്ണിടിച്ചിലിന്റെ ദുരന്ത വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ സംസ്ഥാനത്തെ ഞെട്ടിച്ച് വയനാട് മേപ്പാടിയിലും വന്‍ ഉരുള്‍പൊട്ടല്‍ നടന്നതായി റിപോര്‍ട്ട്. രണ്ട് പാലങ്ങളും ആറ് വീടുകളും ഒരു റിസോര്‍ട്ടും തകര്‍ന്നു. റാന്നിമല മേഖലയില്‍ നിരവധി കുടുംബങ്ങള്‍ കുടുങ്ങിക്കിടക്കുകയാണ്. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ ലഭിച്ചിട്ടില്ല.
മേപ്പാടി പുഞ്ചിരിമട്ടത്ത് എന്ന പ്രദേശത്താണ് ചെറിയ ഉരുള്‍ പൊട്ടല്‍ ഉണ്ടായത്. ആളപായം ഒന്നുമില്ല. എല്ലാ സന്നാഹങ്ങളും സന്നദ്ധ പ്രവര്‍ത്തകരും സംഭവ സ്ഥലത്ത് എത്തി രക്ഷാ പ്രവര്‍ത്തനം നടത്തുന്നുണ്ട്. പൊതു ജനങ്ങള്‍ കഴിവതും ദുരന്ത സ്ഥലത്തേയ്ക്ക് പോകരുതെന്നും ജാഗ്രത പാലിക്കണമെന്നും വയനാട് കലക്ടര്‍ അറിയിച്ചു
