വന്‍ സമ്പന്നരുടെ അമ്പതിനായിരം കോടി എഴുതി തള്ളി; 1.61 ലക്ഷം കോടി തിരിച്ചടയ്ക്കാതെ കുത്തകകള്‍ രാജ്യത്തെ പറ്റിക്കുന്നു

കാര്‍ഷിക വായ്പയുടെ പേരില്‍ രാജ്യത്ത് നൂറ് കണക്കിന് കര്‍ഷകര്‍ ആത്മഹ്യചെയ്യുമ്പോള്‍…. കടുത്ത സാമ്പത്തീക പ്രതിസന്ധിയില്‍ പെട്ട് രാജ്യം അരാജകത്വത്തിലേയ്ക്ക് നിങ്ങുമ്പോഴും ആയിരകണക്കിന് കോടികള്‍ പറ്റിച്ച് മുങ്ങുകയാണ് രാജ്യത്തെ കുത്തക കമ്പനികള്‍. റിസര്‍വ് ബാങ്ക് പുറത്ത് വിട്ട രേഖകളനുസരിച്ച് പതിനായിരകണക്കിന് കോടി രൂപയാണ് വമ്പന്‍ മുതലളിമാര്‍ രാജ്യത്തെ പറ്റിച്ചതായി തെളിഞ്ഞിരിക്കുന്നത്.

വായ്പ തിരിച്ചടവില്‍ മുടക്കം വരുത്തിയ പ്രമുഖ വന്‍കിട വ്യവസായികള്‍ ഉള്‍പ്പെടെയുള്ളവരുടെക്കാരുടെ കമ്പനികളുടെ വിവരമാണ് സുപ്രീം കോടതി ഉത്തവിട്ട് നാല് വര്‍ഷത്തിന് ശേഷം റിസര്‍വ് ബാങ്ക് പട്ടിക ആദ്യമായി പുറത്ത് വിടുന്നത്.
ദി വയര്‍ നല്‍കി വിവരാവകാശ അപേക്ഷയ്ക്ക് മറുപടിയായാണ് തിരിച്ചടയ്ക്കാന്‍ ശേഷി ഉണ്ടായിട്ടും വായ്പ ഒടുക്കാത്ത 30 കമ്പനികളെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്.

റിസര്‍വ് ബാങ്ക് പുറത്ത് വിട്ട രേഖകള്‍ പ്രകാരം ഇന്ത്യവിട്ട ജ്വല്ലറി വ്യാപാരി മെഹുല്‍ ചോക്സിയുടെ മൂന്ന് കമ്പനികള്‍ ഉള്‍പ്പെടെ 30 പേര്‍ വായ്പ തിരിച്ചടവ് മനപൂര്‍വമായി വീഴ്ച വരുത്തിയവരില്‍ ഉള്‍പ്പെടുന്നു. ഇതില്‍ 30 കമ്പനികളുടെ ആകെ എഴുതി തള്ളിയതുള്‍പ്പെടെ – 50,000 കോടിയിലധികം രൂപവരുമെന്നും ചൂണ്ടിക്കാട്ടുന്നു.

ഇതിന് പുറമെ 2018 ഡിസംബര്‍ വരെ 11,000 കമ്പനികള്‍ 1.61 ലക്ഷം കോടി രൂപ വരുന്ന തുകയാണ് തിരിച്ചടയ്ക്കുന്നതില്‍ മനപൂര്‍വ്വം വീഴ്ച വരുത്തിയതെന്ന് ട്രാന്‍സ് യൂണിയന്‍ സിബില്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്ത്യയിലെ തന്നെ പ്രമുഖ കമ്പനികളാണ് പട്ടികയില്‍ ഭൂരിഭാഗവും എന്നതും ശ്രദ്ധേയമാണ്.

ഗീതാഞ്ജലി ജെംസ്, റോട്ടോമാക് ഗ്ലോബല്‍, സൂം ഡെവലപ്പര്‍മാര്‍, ഡെക്കാന്‍ ക്രോണിക്കിള്‍ ഹോള്‍ഡിംഗ്‌സ്, വിന്‍സോം ഡയമണ്ട്‌സ്, ആര്‍ഐ അഗ്രോ, സിദ്ധി വിനായക് ലോജിസ്റ്റിക്‌സ്, കുഡോസ് കെമിക്കല്‍സ് എന്നിവയുള്‍പ്പെടെയാണ് പട്ടികയിലുള്ളത്. എന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ സിബിഐ അല്ലെങ്കില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റുകളുടെ കീഴില്‍ ഈ കമ്പനികളോ പ്രൊമോട്ടര്‍മാരെ നിയമ നടപടിയും നേരിടുന്നവയാണ്.

രാജ്യത്തിന്റെ സാമ്പത്തിക താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമാകുമെന്ന് വാദം ഉയര്‍ത്തി പത്ത് വര്‍ഷത്തിലേറെയായി വിവരാവകാശ അപേക്ഷകര്‍ക്ക് റിസര്‍വ് ബാങ്ക് ഈ വിവരം നിഷേധിച്ച് വരികയായിരുന്നു. ബാങ്കുകളുമായുള്ള ഇടപാടുകരുടെ ‘വിശ്വസ്ത ബന്ധം’ വിവരങ്ങള്‍ പുറത്ത് വിടാന്‍ അനുവദിക്കുന്നില്ലെന്നായിരുന്നു ഇതിന് നല്‍കിയ വിശദീകരണം.

കമ്പനികളുടെ പട്ടിക (കോടിയില്‍)

ഗീതഞ്ജലി ജെംസ് ലിമിറ്റഡ്- 5,044
റെയ് അഗ്രോ ലിമിറ്റഡ്- 4.197
വിന്‍സോം ഡയമണ്ട്‌സ് ആന്‍ഡ് ജ്വല്ലറി ലിമിറ്റഡ്- 3,386
രുചി സോയ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്- 3,225
റോട്ടോമാക് ഗ്ലോബല്‍ പ്രൈവറ്റ് ലിമിറ്റഡ്- 2,844
കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് ലിമിറ്റഡ്- 2,488
കുടോസ് കെമി ലിമിറ്റഡ്- 2,326
സൂം ഡവലപ്പര്‍മാര്‍ പ്രൈവറ്റ് ലിമിറ്റഡ്- 2,024
ഡെക്കാന്‍ ക്രോണിക്കിള്‍ ഹോള്‍ഡിംഗ്‌സ് ലിമിറ്റഡ്- 1,951
എ ബി ജി ഷിപ്പ് യാര്‍ഡ് ലിമിറ്റഡ്- 1,875
ഫോറെവര്‍ പ്രെഷ്യസ് ജ്വല്ലറി ആന്‍ഡ് ഡയമണ്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ്- 1, 718
സൂര്യ വിനായക് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്- 1,628
എസ് കുമാര്‍സ് നാഷണല്‍വൈഡ് ലിമിറ്റഡ്- 1581
ഗിലി ഇന്ത്യ ലിമിറ്റഡ്- 1,447
സിദ്ധി വിനായക് ലോജിസ്റ്റിക് ലിമിറ്റഡ്- 1,349
വിഎംസി സിസ്റ്റംസ് ലിമിറ്റഡ്- 1,314
ഗുപ്ത കോള്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്- 1,235
നക്ഷത്ര ബ്രാന്‍ഡ്‌സ് ലിമിറ്റഡ്- 1,148
ഇന്ത്യന്‍ ടെക്‌നോമാക് കമ്പനി ലിമിറ്റഡ്- 1,091
ശ്രീ ഗണേഷ് ജ്വല്ലറി ഹൗസ് ലിമിറ്റഡ്- 1,085
ജെയിന്‍ ഇന്‍ഫ്രാപ്രോജക്റ്റ്‌സ് ലിമിറ്റഡ്- 1,076
സൂര്യ ഫാര്‍മസ്യൂട്ടിക്കല്‍ ലിമിറ്റഡ്- 1,065
നകോഡ ലിമിറ്റഡ്- 1,028
കെഎസ് ഓയില്‍ ലിമിറ്റഡ്- 1,026
കോസ്റ്റല്‍ പ്രൊജക്റ്റ് ലിമിറ്റഡ്- 984
ഹനുങ് ടോയ്സ് ആന്‍ഡ് ടെക്സ്‌റ്റൈല്‍സ് ലിമിറ്റഡ്- 949
ഫസ്റ്റ് ലീസിംഗ് കോ ഓഫ് ഇന്ത്യ ലിമിറ്റഡ്- 929
കോണ്‍കാസ്റ്റ് സ്റ്റീല്‍ ആന്‍ഡ് പവര്‍ ലിമിറ്റഡ്- 888
ആക്ഷന്‍ ഇസ്പാറ്റ്, പവര്‍ പ്രൈവറ്റ് ലിമിറ്റഡ്- 888
ഡയമണ്ട് പവര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍- 869

Read Previous

ഇംഗ്ലീഷിന്റെ കാര്യത്തില്‍ ഇനി പേടിവേണ്ട; നഴ്‌സുമാര്‍മാര്‍ ഇനി ലണ്ടനിലേയ്ക്ക് എളുപ്പത്തില്‍ പറക്കാം

Read Next

മാമാങ്കത്തിനെതിരെ സൈബര്‍ ആക്രമണം; ഏഴ് പേര്‍ക്കെതിരെ കേസ്

Leave a Reply