പ്രവാസികളെ തിരികെയെത്തിക്കുന്ന പദ്ധതിയുടെ രണ്ടാംഘട്ടത്തിലേക്ക് കടക്കുകയാണ്. ഈ ഘട്ടത്തിൽ കേരളത്തിലേക്ക് 39 വിമാന സര്‍വീസുകള്‍ ഉണ്ടാകുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ അറിയിച്ചു. എന്നാൽ യാത്രാക്കൂലി കുറയ്ക്കാനാകില്ലെന്ന് മന്ത്രി പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ സഹകരിച്ചാല്‍ കൂടുതല്‍ സര്‍വീസുകള്‍ അനുവദിക്കും. ആഴ്ചയില്‍ 45 സര്‍വീസുകളില്‍ കൂടരുതെന്നാണ് സംസ്ഥാന നിലപാട്. രണ്ടാം ഘട്ടത്തിൽ 16 മുതൽ 22 വരെയായി കേരളത്തിലേക്കു 31 സർവീസുകൾ ഉണ്ടാകുമെന്നാണ് നേരത്തെ അറിയിച്ചത്.
19 രാജ്യങ്ങളിലെ പ്രവാസികൾ കേരളത്തിലെത്തും. രാജ്യത്താകെ 149 സർവീസാണുള്ളത്. ഏറ്റവുമധികം കേരളത്തിലേക്കാണ്.
രാജ്യവും സർവീസുകളും: യുഎഇ– 6, ഒമാൻ– 4, സൗദി– 3, ഖത്തർ, കുവൈത്ത്– 2 വീതം, ബഹ്റൈൻ, യുഎസ്, യുകെ, ഓസ്ട്രേലിയ, റഷ്യ, അയർലൻഡ്, ഇറ്റലി, ഫ്രാൻസ്, യുക്രെയ്ൻ, തജിക്കിസ്ഥാൻ, അർമീനീയ, ഇന്തൊനീഷ്യ, മലേഷ്യ, ഫിലിപ്പീൻസ് – ഒന്നു വീതം.
