വന്ദേഭാരത് മിഷൻ: കള്ളത്തരം തിരിച്ചറിഞ്ഞ് അമേരിക്ക; പണം ഈടാക്കി കൊണ്ടുപോകുന്നത് ഒഴിപ്പിക്കലല്ല

വന്ദേഭാരത് വിമാനങ്ങൾക്ക് അനുമതി നിഷേധിച്ച് അമേരിക്ക. ഒഴിപ്പിക്കൽ എന്ന പേരിൽ ഇന്ത്യ നടത്തുന്നത് സാധാരണ സർവ്വീസാണെന്നുമാണ് അമേരിക്കൻ അധികൃതർ പറഞ്ഞു. അമേരിക്കൻ വിമാനങ്ങൾക്ക് സമാന അനുമതി നൽകാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.

ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യോമയാനത്തെ നിയന്ത്രിക്കുന്ന ഉടമ്പടികൾ ഇന്ത്യ  ലംഘിച്ചുവെന്നാരോപിച്ചാണ് യുഎസ് സർക്കാർ ഇന്ത്യയിൽ നിന്നുള്ള ചാർട്ടർ വിമാന സർവീസുകൾക്ക് അനുമതി നിഷേധിച്ചത്. 30 ദിവസത്തിനുള്ളിൽ ഉത്തരവ് പ്രാബല്യത്തിൽ വരുമെന്ന് വകുപ്പ് അറിയിച്ചു.

കോവിഡ് -19  മൂലമുണ്ടായ യാത്രാ തടസ്സങ്ങൾക്കിടെ തങ്ങളുടെ പൗരൻമാരെ തിരച്ചെത്തിക്കുന്നതിനാണ്‌ ഇന്ത്യ എയർ ഇന്ത്യ വിമാനങ്ങൾ അയക്കുന്നത്‌. എന്നാൽ അത്‌ പൊതുജനങ്ങൾക്ക് ടിക്കറ്റ് വിറ്റുകൊണ്ടാണെന്ന കാര്യമാണ് ഗതാഗത വകുപ്പ് ഏജൻസി കണ്ടെത്തിയത്.

അതേസമയം, യു‌എസ്‌ വിമാനക്കമ്പനികൾ ഇന്ത്യയിലേക്ക്‌ പറക്കുന്നതിനെ ഇന്ത്യൻ ഏവിയേഷൻ‌ റെഗുലേറ്റർ‌മാർ‌ വിലക്കുകയും ചെയ്‌തു. ഈ സാഹചര്യം വ്യോമമേഖലയിൽ  യു‌എസ് കാരിയറുകൾ‌ക്ക് പ്രശ്‌നങ്ങൾ സൃഷ്‌ടിക്കുന്നു.

ചാർട്ടർ ഫ്ലൈറ്റുകൾ നടത്തുന്നതിന് മുമ്പ് അംഗീകാരത്തിനായി ഇന്ത്യൻ എയർലൈൻ‌സ് യുഎസ്‌ ഗതഗാത വകുപ്പിന്‌ അപേക്ഷിക്കണം.  യുഎസ് കാരിയറുകൾക്കുള്ള  നിയന്ത്രണം ഇന്ത്യ എടുത്തുകളഞ്ഞാൽ വകുപ്പ് നിയന്ത്രണങ്ങൾ പുനഃപരിശോധിക്കും.

Vinkmag ad

Read Previous

വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള സഹകരണം പരിഗണനയിലെന്ന് മുസ്‌ലിം ലീഗ്; പാർട്ടിയുമായി സഖ്യമുള്ള സിപിഎമ്മിൻ്റെത് ഇരട്ടത്താപ്പ്

Read Next

ബാബാ രാംദേവിൻ്റെ കൊറോണ മരുന്നിന് തടയിട്ട് കേന്ദ്രസർക്കാർ; പതഞ്ജലിയോട് വിശദീകരണം തേടി

Leave a Reply

Most Popular