കോവിഡിനെതിരായ പോരാട്ടത്തിൽ സമൂഹത്തിലെ മറ്റേതൊരു വിഭാഗത്തെയും പോലെ തുല്യഅളവിലുള്ള സംഭാവനയാണ് രാജ്യത്തെ ന്യൂനപക്ഷങ്ങൾ നൽകുന്നതെന്ന് കേന്ദ്ര ന്യൂനപക്ഷവകുപ്പ് മന്ത്രി മുഖ്താര്‍അബ്ബാസ് നഖ്‌വി.
രാജ്യത്തെ വിവിധ വഖഫ് ബോര്‍ഡുകള്‍ പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിമാരുടെയും കോവിഡ് ദുരിതാശ്വാസ ഫണ്ടിലേക്ക് 51 കോടിയോളം സംഭാവന ചെയ്തെന്നും നഖ്‌വി അറിയിച്ചു.
വിവിധ മത, വിദ്യാഭ്യാസ സംഘടനകളുടെ പിന്തുണയോടെയാണ് പണം സമാഹരിച്ച് നല്‍കിയതെന്നും, അതോടൊപ്പം ജനങ്ങള്‍ക്ക് അവശ്യവസ്തുക്കള്‍ വിവിധ വഖഫ് ബോര്‍ഡുകള്‍ എത്തിച്ചു നല്‍കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്തെ 16 ഹജ്ജ് ഹൗസുകള്‍ കൊവിഡ് ഐസൊലേഷന്‍ കേന്ദ്രങ്ങളാക്കാന്‍ വിട്ടു കൊടുത്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ന്യൂനപക്ഷ വകുപ്പിന് കീഴിൽ പരിശീലിച്ച 1500ലധികം ആരോഗ്യപരിപാലന സഹായികള്‍ കൊവിഡ് രോഗികള്‍ക്കായുള്ള ചികിത്സയില്‍ പങ്കാളികളാകുന്നതായും മുക്താര്‍ അബ്ബാസ് നഖ്‌വി പറഞ്ഞു.
പി.എം കെയര്‍ ഫണ്ടിലേക്ക് അലിഗഡ് മുസ്‌ലിം സര്‍വകലാശാല 1.40 കോടി രൂപ സംഭാവന ചെയ്തെന്നും നഖ്‌വി അറിയിച്ചു. അലിഗഡ് മുസ്‌ലിം സര്‍വകലാശാല മെഡിക്കല്‍ കോളെജ് കൊവിഡ് രോഗികള്‍ക്കായി 100 ബെഡുകള്‍ ക്രമീകരിച്ചിട്ടുണ്ടെന്നും മന്ത്രി വിശദീകരിച്ചു.
