കോവിഡിനെ നേരിടുന്നതില്‍ രാജ്യം വിജയം കാണുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
കൊറോണ വൈറസ് വ്യാപനത്തെ നേരിടാന്‍ രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ മേയ് 3 വരെ നീട്ടിയതായി പ്രധാമന്ത്രി പറഞ്ഞു.നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരും. ജനങ്ങള്‍ സഹകരിക്കണമെന്നും പ്രധാനമന്ത്രി അഭ്യര്‍ഥിച്ചു. രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ലോക്ഡൗണ്‍ ഇന്ന് അവസാനിക്കേണ്ടതായിരുന്നു.
രാജ്യത്ത് കോവിഡിനെതിരായ യുദ്ധം വിജയകരമായി നടക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ രക്ഷിക്കുകയാണ് പ്രഥമദൗത്യം. എല്ലാവരുടെയും സഹകരണത്താല്‍ കോവിഡിനെ ഒരു പരിധിവരെ തടയാന്‍ രാജ്യത്തിനായി. നിങ്ങള്‍ക്ക് ഒത്തിരി ബുദ്ധിമുട്ടുകള്‍ ഉണ്ടായെന്ന് അറിയാം. ഭക്ഷണം, യാത്ര എന്നിങ്ങനെ ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ട് മനസിലാക്കുന്നു. ത്യാഗം സഹിച്ച ജനങ്ങളെ നമിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
