ലോക്സഭ വെബ്സൈറ്റിൽ സ്പീക്കർ ഓം ബിർലയുടെ വ്യക്തിവിവരങ്ങളിൽ തിരുത്തൽ; ആർഎസ്എസ് ബന്ധവും ബാബാറി ധ്വംസനത്തിലെ പങ്കും മായ്ച്ചുകളഞ്ഞു

ഡൽഹിയിലെ കലാപത്തെത്തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ ലോക്സഭയിൽ സാധാരണ കാണാത്ത സംഭവ വികാസങ്ങളാണ് അരങ്ങേറുന്നത്. കഴിഞ്ഞ ദിവസം ഏഴ് കോൺഗ്രസ് എംപിമാരെ സസ്പെൻ്റ് ചെയ്ത സംഭവവും ലോക്സഭയിൽ ഉണ്ടായി. പ്രതിപക്ഷ ബഹളത്തിൽ പ്രതിഷേധിച്ച് സ്പീക്കർ ഓം ബിർല സഭയിലെത്താത്ത അവസരത്തിൽ മീനാക്ഷി ലേഖിയാണ് ഇവരെ സസ്പെൻ്റ് ചെയ്തത്.

സഭയിൽ സ്പീക്കർ ഓം ബിർല എത്താത്തത് ചില ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്. കഴിഞ്ഞ മൂന്ന് ദിവസമായി അദ്ദേഹം സഭയിൽ എത്തുന്നില്ല. തികഞ്ഞ ആർഎസ്എസ് പ്രവർത്തകനാണ് ഓം ബിർല. എന്നാൽ ലോക്സഭയുടെ വെബ്സൈറ്റിൽ നിന്നും അദ്ദേഹത്തിൻ്റെ വ്യക്തി വിവരണങ്ങളിൽ ചില കാര്യങ്ങൾ അപ്രത്യക്ഷമായ വിവരമാണ് ഇപ്പോൾ പുറത്ത് വരുന്നത്.

ലോക്‌സഭാ സെക്രട്ടേറിയറ്റിന്റെ ചുമതലയിലുള്ള ലോക്‌സഭാ വെബ്സ്റ്റില്‍ നിന്നും ഓം ബിര്‍ളയുടെ ആര്‍.എസ്.എസ് അംഗത്വവും ബാബരി മസ്ജിദ് ധ്വംസന കേസില്‍ ജയിലില്‍ കിടന്ന വിവരവും പരാമര്‍ശിക്കുന്ന ഖണ്ഡികകള്‍ ഇപ്പോള്‍ കാണാന്‍ കഴിയില്ല. ലോക്‌സഭാ വെബ്‌സൈറ്റിലെ ബിര്‍ളയുടെ പ്രൊഫൈലിന്റെ മുന്‍ പതിപ്പില്‍ ആര്‍.എസ്.എസുമായുള്ള ബന്ധം വ്യക്തമായി പരാമര്‍ശിച്ചിട്ടുണ്ടെങ്കിലും, എഡിറ്റുചെയ്ത പതിപ്പില്‍ ഇതിനെക്കുറിച്ച് ഒരു പരാമര്‍ശവുമില്ല.

ഇതുമാത്രമല്ല, പ്രൊഫൈല്‍ എഡിറ്റു ചെയ്യുന്നതിനു മുന്‍പ് ബാബരി ധ്വംസന കേസില്‍ ഓം ബിര്‍ള ജയില്‍ വാസം അനുഭവിച്ച വിവരവും ഉണ്ടായിരുന്നു. എന്നാല്‍, ഈ ഖണ്ഡികകളൊന്നും പുതിയ പതിപ്പില്‍ കാണാനില്ല. ‘റാം മന്ദിര്‍ നിര്‍മ്മാണ പ്രക്ഷോഭത്തില്‍ സജീവ പങ്കാളിയായ ഓം ബിര്‍ള ഉത്തര്‍പ്രദേശില്‍ തടവിലാക്കപ്പെട്ടിരുന്നു’ ലോക്‌സഭാ വെബ്‌സൈറ്റിലെ പഴയ പ്രൊഫൈലിലെ വരികളായിരുന്നു ഇത്. എന്നാല്‍, എഡിറ്റു ചെയ്ത പ്രൊഫൈലില്‍ എം.പിയെന്ന നിലയില്‍ ചെയ്ത മികച്ചതും മാനുഷികവുമായ പ്രവര്‍ത്തനങ്ങളെക്കുറിച്ചു മാത്രമാണ് പറയുന്നത്.

മോദിയുടെ പ്രത്യേത തെരഞ്ഞെടുപ്പായിരുന്നു ഓം ബിർലയെ സ്പീക്കറാക്കിയത്. മോദിയുമായി അടുത്തു നില്‍ക്കുന്നയാളാണ് ഓം ബിര്‍ള. തൻ്റെ തീരുമാനങ്ങള്‍ ലോക്‌സഭയില്‍ ഓം ബിര്‍ളയിലൂടെ നടപ്പിലാക്കാനാകുമെന്ന് അദ്ദേഹത്തിനറിയാം. തിരിച്ചു ചോദ്യങ്ങള്‍ ചോദിക്കുന്നവരെയല്ല മറിച്ച് താന്‍ ആഗ്രഹിക്കുന്നതു ചെയ്യുന്നയാളെയാണ് മോദിക്ക് കൂടുതല്‍ ഇഷ്ടം.

എന്നാൽ, ഓം ബിർലയുടെ കാര്യത്തിൽ ചരിത്രം തിരുത്തൽ എന്ന തങ്ങളുടെ സ്ഥിരം പരിപാടിയുമായി ഇറങ്ങിയിരിക്കുകയാണ് ബിജെപി. ഇന്ത്യയിലെ ആഭ്യന്തര കാര്യങ്ങൾ ലോകരാജ്യങ്ങൾ ശ്രദ്ധിക്കുന്നുണ്ട്. അത് കാരണമാകാം ഓം ബിർലയുടെ വ്യക്തിവിവരങ്ങൾ മായ്ച്ചുകളഞ്ഞതെന്നാണ് കരുതുന്നത്.

Vinkmag ad

Read Previous

വിവാദ ചോദ്യങ്ങൾ ഉൾപ്പെടുത്തി എൻപിആർ നടപ്പിലാക്കും; ജനന തീയതിയും സ്ഥലവും സംബന്ധിച്ച ചോദ്യങ്ങൾ നേരത്തെയുള്ളത്

Read Next

ഏഷ്യാനെറ്റിൻ്റെ വിലക്ക് നീങ്ങി; മീഡിയ വണ്ണിൻ്റെ നിരോധനം തുടരുന്നു; ശക്തമായ പ്രതിഷേധം ഉയരുന്നു

Leave a Reply

Most Popular