ലോക്ജനശക്തി നേതാവ് അനസിനുനേരെ വധശ്രമം പ്രതി പിടിയില്‍; പിടിയിലായത് രണ്ടാമതും ക്വട്ടേഷന്‍ ആസുത്രണം ചെയ്യുന്നതിനിടെ

ലോക്ജനശക്തി യുവജന വിഭാഗം ദേശിയ സെക്രട്ടറി കെ എ അനസിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയ പ്രതിയെ പെരുമ്പാവൂരില്‍ നിന്ന് തീവ്രവാദ വിരുദ്ധ സ്വകാഡ് പിടികൂടി.  ആലുവ തടിക്കക്കടവ് സ്വദേശി കണ്ണാത്ത് വീട്ടില്‍ ഷംസുവിന്റെ മകന്‍ ലിയാഖത്തി(33)നെയാണ് ചൊവ്വാഴ്ച്ച പുലര്‍ച്ചെ അഞ്ചരയോടെ പെരുമ്പാവൂര്‍ പള്ളിക്കവല മില്ലുംപടിയിലുള്ള വീട്ടില്‍നിന്ന് അറസ്റ്റ് ചെയ്തത്

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി. എല്‍.ജെ.പി. നേതാവ് കെ.എ. അനസിനെ കൊലപ്പെടുത്താന്‍ തമിഴ്നാട്ടില്‍നിന്നെത്തിയ ഗുണ്ടകള്‍ക്കൊപ്പമുണ്ടായ ഇയാള്‍ കേസില്‍ ഇയാള്‍ ഒളിവിലായിരുന്നു.

ഈ കേസില്‍ ഇയാള്‍ക്കെതിരേ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. അനസ് താമസിക്കുന്ന വീടിനു സമീപത്ത് നിന്നാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തതെന്നതും ദുരൂഹത വര്‍ധിപ്പിക്കുന്നു.

നേരത്തെ അനസിനെ വധിക്കാന്‍ ക്വട്ടേഷനേറ്റെടുത്ത ഗുണ്ടാസംഘത്തെ മുനമ്പം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസില്‍ ഒളിവിലായിലുന്നു കഴിഞ്ഞ ദിവസം പിടിയിലായ ലിയാഖത്ത്. പ്രതിയെ സംരക്ഷിച്ച സ്ത്രീയെ കുറിച്ചു പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.വീണ്ടും ക്വേട്ടഷന്‍ നടപ്പാക്കാനാണ് അനസിന്റെ വീടിനുസമീപം തന്നെ ഇയാള്‍ താമസിച്ചതെന്നാണ് പോലീസ് കരുതുന്നത്.

Vinkmag ad

Read Previous

സംസ്ഥാനത്ത് ഇന്ന് പത്ത് പേർക്ക് കൂടി കൊവിഡ്; എട്ടുപേര്‍ രോഗമുക്തരായി

Read Next

ഹജ്ജിന് പോകാന്‍ സ്വരുകൂട്ടിയ പണമെടുത്ത് സാധുക്കളുടെ പട്ടിണിമാറ്റാനിറങ്ങിയ അബ്ദുള്‍ റഹ്മാന്റെ കഥ

Leave a Reply

Most Popular