ലോക്ക് ഡൗണ്‍ കാലഘട്ടത്തില്‍ ടെലിവിഷന്‍ കാഴ്ച്ചക്കാരുടെ എണ്ണത്തില്‍ വമ്പന്‍ വര്‍ദ്ധനയാണ് ഉണ്ടായത്. ഇപ്പോഴിതാ ലോക്ക് ഡൗണ്‍ കാലഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ പ്രേക്ഷകര്‍ ടെലിവിഷനില്‍ കണ്ട താരങ്ങളുടെ ലിസ്റ്റ് പുറത്ത് വന്നിരിക്കുകയാണ്.
ലോക്ക് ഡൗണായ ഈ വര്‍ഷത്തെ പതിമൂന്നാം ആഴ്ച്ച മുതല്‍ ഇരുപത്തിയേഴാം ആഴ്ച്ച വരെയുള്ള കണക്കുകള്‍ ആണിത്.ബാര്‍ക് റേറ്റിംഗ് പ്രകാരം വിജയ് ചിത്രങ്ങള്‍ക്ക് ലഭിച്ച പ്രേക്ഷകരുടെ എണ്ണം 117.9 മില്യന്‍ ആണ്. രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത് 76.2 മില്യന്‍ പ്രേക്ഷകരുമായി തമിഴ് നടന്‍ രാഘവ ലോറന്‍സാണ്.സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് 65.8 മില്യന്‍ പ്രേക്ഷകരെ നേടിയപ്പോള്‍ ബോളിവുഡ് താരം അക്ഷയ് കുമാര്‍ 58.8 മില്യനും തെലുങ്ക് സൂപ്പര്‍ താരം പ്രഭാസ് 56.9 മില്യന്‍ പ്രേക്ഷകരെയും നേടിയെടുത്തു.
തെന്നിന്ത്യയിലെ ഏറ്റവും വലിയ താരമെന്ന പദവി വിജയ് അരക്കിട്ടുറപ്പിക്കുന്ന കാഴ്ചയാണ് ഈ കണക്കുകളും നമുക്ക് കാണിച്ചു തരുന്നത്.
