കോവിഡ് പ്രതിരോധത്തിന് പിന്തുണയുമായി പ്രധാനമന്ത്രി ആഹ്വാനം ചെയ്തത് ദീപം തെളിയിക്കാനായിരുന്നെങ്കിലും വെടിക്കെട്ട് നടത്തിയാണ് ബി ജെ പി പ്രവര്‍ത്തകര്‍ ആഘോഷമാക്കയിത്. ഇതിനിടയില്‍ നിരവധി വീടുകള്‍ക്ക് തീപിടിക്കുകയും ചെയ്തു.
ഇതിനെതിരെ സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായ പ്രതിഷേധവും പരിഹാസവും നിറഞ്ഞിരുന്നു. എന്നാല്‍ ബിജെപി പ്രവര്‍ത്തകരുടെ മണ്ടത്തരങ്ങളെ ന്യായികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബിജെപി പശ്ചിമ ബംഗാള്‍ ബി.ജെ.പി അധ്യക്ഷന്‍ ദിലീപ് ഘോഷ്. ലോക്ക് ഡൗണ്‍ ലംഘിച്ച് നൂറുകണക്കിന് പേര്‍ പന്തം കൊളുത്തി പ്രകടനങ്ങളും നടത്തി.
പടക്കങ്ങള്‍ പൊട്ടിച്ചതില്‍ തെറ്റില്ലെന്നും സന്തോഷപ്രകടനത്തിന്റെ ഭാഗം മാത്രമായി സംഭവത്തെ കണ്ടാല്‍മതി എന്നുമാണ് ഘോഷ് പ്രതികരിച്ചത്. കൊവിഡ് 19നെത്തുടര്‍ന്ന് രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന ലോക്ഡൗണ്‍ കാരണം ആളുകള്‍ വളരെ പ്രതിസന്ധി നിറഞ്ഞ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും ആരും അവരോട് പടക്കങ്ങള്‍ കത്തിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും അവരങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ അതില്‍ എന്താണ് അത്രമാത്രം തെറ്റുള്ളതെന്നും ഘോഷ് ചോദിച്ചു.
