ലോക്ക്ഡൗൺ നീട്ടണമെന്ന് ഏഴ് സംസ്ഥാനങ്ങൾ; ഇളവ് വരുത്തുന്നത് പ്രതിരോധ പ്രവർത്തനങ്ങളെ ബാധിക്കും

കൊറോണ വൈറസിനെ ഫലപ്രദമായി പ്രതിരോധിക്കുന്നതിന് രാജ്യത്ത് ലോക്ക്ഡൗൺ കുറച്ചു നാൾകൂടി നീട്ടണമെന്നാവശ്യപ്പെട്ട് ഏഴ് സംസ്ഥാനങ്ങൾ രംഗത്ത്. മഹാരാഷ്ട്ര, രാജസ്ഥാൻ, ഉത്തർപ്രദേശ്, അസം, തെലങ്കാന, ഛത്തീസ്ഗഢ്, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളാണ് നീട്ടണമെന്ന് ആവശ്യപ്പെട്ടത്.

കൂടുതൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നതും സമൂഹവ്യാപനത്തിലേക്ക് രോഗം കടക്കുന്നുണ്ടോ എന്ന ആശങ്കയുമാണ് ലോക്ക്ഡൗൺ നീട്ടണമെന്ന സംസ്ഥാനങ്ങളുടെ ആവശ്യത്തിന് പിന്നിൽ.

ലോക്ക് ഡൗണിൽ ഒറ്റയടിക്ക് ഇളവ് വരുത്തിയാൽ പ്രതിരോധ പ്രവർത്തനങ്ങളെ ബാധിക്കുമെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് ലോക്ക്ഡൗൺ അവസാനിക്കുന്ന ഏപ്രിൽ 14നു ശേഷവും നിയന്ത്രണങ്ങൾ വേണമെന്ന് ആവശ്യപ്പെടുന്നത്. അന്തർസംസ്ഥാന യാത്ര നിരോധിക്കണമെന്ന് ഛത്തീസ്ഗഢ് മുഖ്യമന്ത്രി പ്രധാനമന്ത്രിക്കയച്ച കത്തിൽ ആവശ്യപ്പെട്ടു.

ജീവന്‍ രക്ഷിക്കേണ്ടതുണ്ടെന്നും സമ്പദ്‌വ്യവസ്ഥയെ പിന്നീട് സംരക്ഷിക്കാന്‍ കഴിയുമെന്നും പ്രധാനമന്ത്രിയോട് നിർദ്ദേശിച്ച് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു. ലോക്ക്ഡൗണ്‍ സമ്പദ് വ്യവസ്ഥയെ ബാധിക്കും  പക്ഷേ നമ്മുടേത് പോലെയുള്ള ഒരു രാജ്യത്ത് ലോക്ഡൗണ്‍ അല്ലാതെ മറ്റൊരു മാര്‍ഗമില്ല- അദ്ദേഹം പറഞ്ഞു.

Vinkmag ad

Read Previous

സംസ്ഥാനം ഏത് സാഹചര്യത്തേയും നേരിടാന്‍ തയാര്‍; ഒന്നേകാല്‍ ലക്ഷത്തിലധികം ബെഡുകള്‍ ഒരുക്കി

Read Next

ലോകാരോഗ്യ സംഘടനയെ ഭീഷണിപ്പെടുത്തി ഡൊണാൾഡ് ട്രംപ്; സംഘടന ചൈനക്ക് വേണ്ടി പ്രവർത്തിക്കുന്നെന്ന് ആരോപണം

Leave a Reply

Most Popular