ഇരുപത്തിയൊന്ന് ദിവസത്തെ ലോക്ക് ഡൗണ്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ആരംഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മാര്‍ച്ച് 23 ന് പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങാനുള്ള ശ്രമത്തിനിടെ രാജ്യത്ത് 17 കുടിയേറ്റ തൊഴിലാളികളും ഇതുവരെ മരിച്ചതായി ‘ദി വയര്‍’ റിപ്പോര്‍ട്ട് ചെയ്തു.
ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം പലായനം ചെയ്ത തൊഴിലാളികളില്‍ 17 കുടിയേറ്റ തൊഴിലാളികള്‍ മരിച്ചതായി ദി വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അവരുടെ കുടുംബാംഗങ്ങളും -അഞ്ച് കുട്ടികള്‍ ഉള്‍പ്പെടെയാണ് മരരിച്ചത്.
ഈ മരണങ്ങളും കുടിയേറ്റ തൊഴിലാളികളല്ലാത്ത മറ്റ് രണ്ട് പേരുടെ മരണവും മാറ്റിനിര്‍ത്തിയാല്‍ മാര്‍ച്ച് 27 ന് ബീഹാറിലെ ഭോജ്പൂര്‍ പ്രദേശത്ത് 11 വയസുള്ള ഒരു ആണ്‍കുട്ടിയും ലോക്ക്ഡൗണ്‍ കര്‍ശനമായി നടപ്പിലാക്കിയതിനാല്‍ കുടുംബത്തിന് ഭക്ഷണം എത്തിക്കാന്‍ കഴിയാത്തതിനാല്‍ പട്ടിണി മൂലം മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ലോക്ക്ഡ ഡൗണ്‍ മൂലമുള്ള മരണങ്ങളുടെ എണ്ണം ഇപ്പോള്‍ 20 ആണ്. ദിവസ വേതനത്തില്‍ ജോലി ചെയ്യുന്ന ആയിരകണക്കിന് തൊഴിലാളികള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ പട്ടിണിയിലായി. ഇതോടെ സ്വന്തം നാട്ടിലേയ്ക്ക് കിലോമീറ്ററുകളോളം കാല്‍നടയായാണ് പലരും യാത്ര തിരിച്ചത്. വിശപ്പും ദാഹവും സഹിച്ച് കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെയുള്ള നിരവധി പേരാണ് ഇപ്പോഴും യാത്ര തുടരുന്നത്.
