ലോക്ക്ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടാൻ ധാരണ; അവശ്യ മേഖലകളിൽ ഇളവുണ്ടാകും

രാജ്യത്ത് രണ്ടാഴ്ച കൂടി ലോക്ക് ഡൗണ്‍ നീട്ടാൻ ധാരണയായി. പ്രധാനമന്ത്രിയും സംസ്ഥാന മുഖ്യമന്ത്രിമാരുമായുള്ള ചർച്ചയിലാണ് ഇക്കാര്യത്തിൽ ധാരണയായത്. ചില മേഖലകളിൽ ഇളവുണ്ടാവും. എന്നാൽ ഏതാെക്കെ മേഖലകളിലാണ് ഇളവുണ്ടാകുന്നത് എന്ന് വ്യക്തമല്ല. ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.

മുഖ്യമന്ത്രിമാരുമായുള്ള ചർച്ച അവസാനിച്ചശേഷം ഉന്നതാധികാരസമിയി യോഗം ചേരുന്നുണ്ട്. ഇതിലാവും ഏതൊക്കെ മേഖലകളിലാവും ഇളവുണ്ടാവുക എന്ന് തീരുമാനിക്കുക. അതിനുശേഷമാവും പ്രഖ്യാപനമുണ്ടാവുക. ലോക്ക് ഡൗൺ നീട്ടണമെന്നായിരുന്നു കേരളം ഉൾപ്പെടെ ഭൂരിപക്ഷം സംസ്ഥാനങ്ങളുടെയും നിലപാട്.

ഒഡീഷയും പഞ്ചാബും ഇതിനോടകം ലോക്ക് ഡൗൺ നീട്ടാൻ തീരുമാനിച്ചിട്ടുണ്ട്. ഘട്ടം ഘട്ടമായി ലോക്ക് ഡൗൺ നീക്കണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം. മാർച്ച് 24ന് ആരംഭിച്ച ലോക്ക്ഡൗൺ ഏപ്രിൽ 14ന് അവസാനിക്കാനിരിക്കുകയായിരുന്നു.

Vinkmag ad

Read Previous

പ്രവാസികളെ ഉടന്‍ നാട്ടിലെത്തിക്കാന്‍ പദ്ധതികളില്ലെന്ന് കേന്ദ്രസര്‍ക്കാര്‍; ഗള്‍ഫില്‍ ഇന്ത്യക്കാര്‍ സുരക്ഷിതരെന്ന് കേന്ദ്രം

Read Next

ആരോഗ്യപ്രവർത്തകർക്ക് സുരക്ഷാ ഉപകരണങ്ങൾ ലഭിക്കുന്നില്ല; പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ പണം പോകുന്നത് എങ്ങോട്ട്

Leave a Reply

Most Popular