ദിവസങ്ങളായുള്ള കുടുംബത്തിന്റെ പട്ടിണി സഹിക്കാന്‍ കഴിയാതെ മനംനൊന്ത് കുടുംബനാഥന്‍ ആത്മഹത്യ ചെയ്തു. ബിഹാറിലെ ഇതര സംസ്ഥാന തൊഴിലാളിയാണ് നാല് മക്കളടങ്ങിയ കുടുംബത്തിന്റെ പട്ടിണിയിലെ നൈര്യാശ്യത്തില്‍ ജീവനൊടുക്കിയത്. ഇതര സംസ്ഥാന തൊഴിലാളിയായ ഛബു മണ്ഡലിനെയാണ് ഹരിയാനയിലെ ഗുരുഗ്രാമില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഭാര്യയും മാതാപിതാക്കളും നാല് മക്കളും അടങ്ങുന്ന കുടുംബത്തിലെ ഏക വരുമാന മാര്‍ഗ്ഗമായിരുന്നു പെയിന്റിങ് തൊഴിലാളിയായ ഛബു മണ്ഡല്‍. ലോക്ക്ഡൗണ്‍ മൂലം ഉപജീവനമാര്‍ഗം നിലച്ചതോടെ കുട്ടികള്‍ ഉള്‍പ്പെടെ പട്ടിണിയാവുകകയായിരുന്നു.
വ്യാഴാഴ്ച്ച ഛബ്ബു മണ്ഡല്‍ വീട്ടിലേക്ക് തിരിച്ചെത്തിയപ്പോള്‍ ഭക്ഷണം കഴിക്കാന്‍ ഒന്നുമുണ്ടായിരുന്നില്ലെന്ന് ഭാര്യ പൂനം പറയുന്നു. അയല്‍വാസികള്‍ നല്‍കുന്ന ഭക്ഷണവും സമീപത്തെ സൗജന്യ ഭക്ഷണ വിതരണ കേന്ദ്രത്തില്‍ നിന്നുള്ള ഭക്ഷണവുമായിരുന്നു കുടുംബത്തിന്റെ പ്രധാന ആശ്രയമെന്ന് ഇന്ത്യന്‍ എക്സ്പ്രസ് വാര്‍ത്തയില്‍ പറയുന്നു.
ലോക്ക്ഡൗണ്‍ ആരംഭിച്ചപ്പോള്‍ മുതല്‍ ഭക്ഷണത്തിന് പ്രയാസമുണ്ടായിരുന്നു. ജോലിയില്ലാത്തതുകൊണ്ട് പണവുമില്ലായിരുന്നു. സൗജന്യ ഭക്ഷണത്തെയാണ് ആശ്രയിച്ചിരുന്നത്. അത് എല്ലാദിവസവും ലഭിച്ചിരുന്നില്ല.’ ഛബു മണ്ഡലിന്റെ ഭാര്യ പൂനം പറഞ്ഞു.
അതേസമയം 35കാരനായ ഛബുവിന്റെ മാനസിക നില തകരാറിലായിരുന്നുവെന്നാണ് ഗുരുഗ്രാമിലെ പൊലീസ് മാധ്യമങ്ങളോട് പ്രതികരിച്ചത്. വിവരം പൊലീസ് സ്റ്റേഷനില്‍ അറിഞ്ഞിരുന്നെങ്കിലും ഇയാളുടെ കുടുംബം രേഖാമൂലം അപേക്ഷ നല്‍കാത്തതിനാല്‍ എഫ്.ഐ.ആര്‍ തയ്യാറാക്കുകയോ മറ്റു നടപടികളെടുക്കുകയോ ചെയ്തില്ലെന്നാണ് സെക്ടര്‍ 53 പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ ദീപക് കുമാറിന്റെവിശദീകരണം.
