മാര്‍ച്ച് 24 ന് പ്രഖ്യാപിച്ച ലോക്ക് ഡൗണിന്റെ കാലാവധി തീരുന്ന് ഇന്ന് പുതിയ നിയന്ത്രണങ്ങളെ കുറിച്ച് സംസാരിക്കാന്‍ പ്രധാമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. സംസ്ഥാനങ്ങള്‍ക്ക് ഇളവുകള്‍ നല്‍കി ലോക്ക് രണ്ടാഴ്ച്ചത്തേയ്ക്ക് നീട്ടുന്ന കാര്യം പ്രധാനമന്ത്രി ഇന്ന് പ്രഖ്യാപിക്കും. നേരത്തെ മുഖ്യമന്ത്രിമാരുടെ സമ്മേളനത്തില്‍ ഇക്കാര്യം പ്രധാമന്ത്രി സൂചിപ്പിച്ചിരുന്നു.
കോവിഡ് വ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലകളെ മൂന്നായി തിരിച്ചായിരിക്കും ഇളവുകള്‍ അനുവദിക്കുക. അടച്ചിടലിന് ഇളവുനല്‍കിയാലും സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് അധികൃതര്‍ ഉറപ്പാക്കും. രാജ്യത്തെ പകുതിയോളം ജില്ലകളില്‍ കോവിഡ് ബാധയുണ്ട്. കോവിഡ് ഇല്ലാത്ത ജില്ലകളില്‍ നിയന്ത്രിതമായ തോതില്‍ യാത്രകളും മറ്റു പ്രവര്‍ത്തനങ്ങളും അനുവദിച്ചേക്കും. അതേസമയം, പൊതുഗതാഗതമോ അന്തര്‍ സംസ്ഥാന യാത്രകളോ ഉടന്‍ പുനഃരാരംഭിക്കില്ല.
ഒഡിഷ, പഞ്ചാബ്, മഹാരാഷ്ട്ര, തെലങ്കാന, തമിഴ്‌നാട്, പശ്ചിമബംഗാള്‍, കര്‍ണാടക എന്നീ സംസ്ഥാനങ്ങള്‍ ഇതിനകംതന്നെ അടച്ചിടല്‍ ഈമാസം 30 വരെ നീട്ടിയിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങള്‍ തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അടച്ചിടല്‍ തുടരുമെന്ന വ്യക്തമായ സൂചന നല്‍കിക്കഴിഞ്ഞു. പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്നശേഷം സംസ്ഥാനത്ത് എന്തെങ്കിലും തരത്തിലുള്ള ഇളവുകള്‍ വേണമോ എന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിട്ടുണ്ട്.
