ലോക്ക്ഡൗണ്‍ പിന്‍വലിച്ചാല്‍ രാജ്യത്ത് കൊവിഡ് വ്യാപനം ശക്തമാകും; ജൂണ്‍ ജൂലൈമാസങ്ങള്‍ ഇന്ത്യയ്ക്ക് നിര്‍ണ്ണായകം

രാജ്യത്ത് തുടരുന്ന ലോക്ക്ഡൗണ്‍ ഉടനെ പിന്‍ലിച്ചാല്‍ വന്‍ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്ന് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. നീതി ആയോഗ് അംഗം ഡോ പോള്‍ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് ഈ ആശങ്ക പങ്കുവച്ചത്.

ലോക്ഡൗണ്‍ കാലാവധി കുറക്കുന്നത് കൊറോണ വൈറസിന് വീണ്ടും വ്യാപിക്കാനുള്ള അവസരമാണെന്നും ജൂണ്‍,ജൂലൈ മാസങ്ങള്‍ നിര്‍ണായകമാകുമെന്നും അതിനാല്‍ ലോക്ക്ഡൗണ്‍ പിന്‍വലിച്ചുകൊണ്ടുള്ള തീരുമാനം ദോഷകരമാകുമെന്നാണ് അദ്ദേഹം ചൂണ്ടികാട്ടുന്നത്.

ജീവിതം സാധാരണ നിലയിലാകുമ്പോള്‍ ആളുകള്‍ പുറത്തിറങ്ങാന്‍ തുടങ്ങുകയും രോഗവ്യാപനം വീണ്ടുമുണ്ടാകുകയും ചെയ്യും. വീണ്ടും വൈറസ് വ്യാപിക്കുന്നത് ഇതുവരെ നടത്തിയ കൂട്ടായ പ്രവര്‍ത്തനങ്ങളെ പിന്നോട്ട് വലിക്കും. അസാധാരണമായ സാമ്പത്തിക പ്രതിസന്ധിയിലും ലോക്ഡൗണ്‍കൊണ്ട് കൈവരിച്ച നേട്ടങ്ങളെ നഷ്ടപ്പെടുത്താനാകില്ല. വൈറസ് വ്യാപനം പരിശോധിക്കുകയും കൂടുതല്‍ മോശം അവസ്ഥയിലേക്ക് എത്തുന്നില്ലെന്ന് ഉറപ്പുവരുത്തുകയും വേണം. മെയ് മൂന്നിന് ശേഷം സൂക്ഷ്മമായും ഘട്ടം ഘട്ടമായും മാത്രമേ ലോക്ക്ഡൗണ്‍ പിന്‍വലിക്കാവൂ എന്നും അദ്ദേഹം പറഞ്ഞു.

എയിംസിലെ പീഡിയാട്രിക്സ് മുന്‍ പ്രൊഫസറായ ഡോ. പോള്‍, ഗവണ്‍മെന്റിന്റെ കോവിഡ് മാനേജുമെന്റ് പദ്ധതിയുടെ ആസൂത്രണത്തിലും നടപ്പാക്കലിലും പ്രധാന പങ്കുവഹിക്കുന്നു.

Vinkmag ad

Read Previous

ചാരായം വാറ്റി പിടിയിലാകുന്ന ബിജെപിക്കാരുടെ എണ്ണം റെക്കോര്‍ഡിലേയ്ക്ക്; മേലുകാവില്‍ ബിജെപി നേതാവ് ചാരയവുമായി അറസ്റ്റില്‍

Read Next

രാജ്യത്ത് കൊവിഡ് ബാധിതര്‍ 21000 കടന്നു; മരണസംഖ്യയും കുതിക്കുന്നു; 24 മണിക്കൂറിനിടെ 49 പേര്‍ മരിച്ചു

Leave a Reply

Most Popular