കോവിഡ് ഭീതിയിലും ലോക്ക്ഡൗണ്‍ ദുരിതത്തിലും കഴിയുന്ന ജനങ്ങളെ പിഴിഞ്ഞ് എണ്ണകമ്പനികൾ. തുടര്‍ച്ചയായി മൂന്നാമത്തെ ദിവസവും ഇന്ധന വിലവര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 54 പൈസയും ഡീസല്‍ 58 പൈസയുമാണ് കൂട്ടിയത്. ഇതോടെ മൂന്നുദിവസംകൊണ്ട് വിലയില്‍ 1.70 രൂപയോളം വര്‍ധനവുണ്ടായി.
ഡല്‍ഹിയില്‍ പെട്രോളിന് 73 രൂപയും ഡീസലിന് 71.17 രൂപയുമാണ് ചൊവാഴ്ചയിലെ വില. ദീര്‍ഘകാലത്തെ ഇടവേളയ്ക്കുശേഷം ഞായറാഴ്ചമുതലാണ് പൊതുമേഖല എണ്ണക്കമ്പനികള്‍ പ്രതിദിനമുള്ള വില നിര്‍ണയം വീണ്ടും ആരംഭിച്ചത്.
ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില ബാരലിന് 40 ഡോളര്‍ നിലവാരത്തിലേയ്ക്ക് ഉയര്‍ന്നതും ലോക്ക്ഡൗണ്‍ കാലയളവില്‍ കേന്ദ്ര സര്‍ക്കാര്‍ രണ്ടുതവണയായി എക്‌സൈസ് തീരുവ 13 രൂപയിലേറെ വര്‍ധിപ്പിച്ചതുമാണ് വിലവര്‍ധനയ്ക്ക് ഇടയാക്കിയത്. വരുദിസവങ്ങളിലും വിലകൂടാനാണ് സാധ്യത. ലിറ്ററിന്ആ റുരൂപവരെ കൂടിയേക്കാമെന്നാണ് വിലിയിരുത്തല്‍.
