ലോക്ക്ഡൗണിൽ വലയുന്നത് പട്ടിണിപ്പാവങ്ങൾ; പുല്ല് തിന്ന് വിശപ്പടക്കുന്ന കുരുന്നുകളുടെ ചിത്രം വേദനയാകുന്നു

കൊവിഡ് പടർന്ന് പിടിക്കാതിരിക്കാനായി പ്രധാനമന്ത്രി പ്രഖ്യാപിച്ച അടച്ചിടൽ (ലോക്ക്ഡൗണ്‍)
രാജ്യത്തെ ദിവസക്കൂലിക്കാരെ സാരമായി ബാധിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച അർദ്ധരാത്കിമുതൽ 21 ദിവസത്തേയ്ക്കാണ് അടച്ചിടൽ പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തെ വലിയൊരു ശതമാനം വരുന്ന പട്ടിണിപ്പാവങ്ങൾക്ക് കടുത്ത വെല്ലുവിളിതന്നെയാണിത്.

അന്നന്നത്തെ ആഹാരത്തിനായി അധ്വാനിക്കാൻ പോയിരുന്നവരുടെ കാര്യമാണ് കഷ്ടത്തിലായിരിക്കുന്നത്. അടച്ചിടൽ പ്രഖ്യാപിച്ചതുമുതൽ ഇവർക്ക് ജോലിയോ ഭക്ഷണമോ ഇല്ലാത്ത അവസ്ഥായാണ് ഉണ്ടായിരിക്കുന്നത്. ഇതിന് ഉദാഹരണമായി പ്രധാനമന്ത്രിയുടെ മണ്ഡലത്തിൽ നിന്നുതന്നെയുള്ള ഒരു ചിത്രം പ്രചരിക്കുകയാണ്.

ആറ് കുരുന്നുകൾ നിരനിരയായി ഇരുന്ന് പുല്ല് തിന്നുന്ന ചിത്രമാണ് ഏവരുടേയും കരളലിയിപ്പിക്കുന്ന നിലയിൽ പ്രചരിക്കുന്നത്. ഇവർ ഉപ്പും കൂട്ടി പുല്ല് തിന്നുകയാണെന്ന് ദേശീയമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

മുസഹർ എന്നറിയപ്പെടുന്ന ദലിത് സമുദായത്തിലെ കുട്ടികളാണ് ഇവർ. അക്രി എന്ന് തദ്ദേശിയമായി വിളിക്കപ്പെടുന്ന പുല്ലാണ് ഇവർ ഉപ്പും ചേർത്ത് കഴിക്കുന്നത്. വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെ രാജ്യമാകെ അടച്ചിടൽ പ്രഖ്യാപിക്കുമ്പോൾ അത് സമൂഹത്തിലെ താഴെതട്ടിലുള്ള ജനങ്ങളെയാണ് ഏറ്റവും അധികം ബാധിക്കുന്നത്.

Vinkmag ad

Read Previous

അമിതാഭ് ബച്ചന്റെ മണ്ടത്തരം ഷെയര്‍ ചെയ്ത് പ്രധാനമന്ത്രി; ” മലത്തില്‍ നിന്നും കൊറോണ പകരുമെന്ന് ”

Read Next

അതിർത്തി അടച്ച കർണാടകത്തിൻ്റെ ക്രൂരതക്കെതിരെ കേന്ദ്രം; മുഖ്യമന്ത്രിയുടെ കത്തിൽ നടപടി

Leave a Reply

Most Popular