കോവിഡ് വ്യാപനത്തില്‍ ദിവസവും വര്‍ധനരേഖപ്പെടുത്തുന്ന കര്‍ണ്ണാടകയില്‍ എല്ലാ നിരോധനങ്ങളും ലംഘിച്ച് കര്‍ണ്ണാടകയില്‍ രഥോത്സവം. ലോക്ക്ഡൗണ്‍
ലംഘിച്ച് ഉത്‌സവത്തില്‍ ആയിരങ്ങളാണ് പങ്കെടുത്തത്. രാജ്യത്ത് ആദ്യ കോവിഡ് 19 മരണം റിപ്പോര്‍ട്ട് ചെയ്ത ജില്ലയായ വടക്കന്‍ കര്‍ണാടകയിലെ കലബുറഗിയിലാണ് ആയിരങ്ങള്‍ ഒത്തുകൂടിയതെന്നതും ഞെട്ടലുളവാക്കുന്നു
വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചിന് കലബുറഗി ചിറ്റാപൂര്‍ റാവൂരിലെ സിദ്ധലിംഗേശ്വര യാത്ര ചടങ്ങിലാണ് ആയിരങ്ങള്‍ പെങ്കടുത്തത്. സാമൂഹിക അകലം പാലിക്കണമെന്ന നിര്‍ദേശം അവഗണിച്ച് ആഘോഷത്തില്‍ ആളുകള്‍ തോളോടുതോള്‍ ചേര്‍ന്ന് തേരുവലിക്കുന്ന വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു.
രഥയാത്രക്ക് മുമ്പുള്ള ചടങ്ങായ ‘പല്ലക്കി സേവ’ ബുധനാഴ്ച വൈകീട്ട് നടന്നിരുന്നു. രഥോത്സവം റദ്ദാക്കുമെന്ന് സംഘാടകരായ സിദ്ധലിംഗേശ്വര ട്രസ്റ്റ് അറിയിച്ചിരുന്നെങ്കിലും താലൂക്ക് ഭരണാധികാരികളെ വിവരമറിയിക്കാതെ വ്യാഴാഴ്ച രാവിലെ ചടങ്ങ് നടത്തുകയായിരുന്നു. ക്ഷേത്ര ഭരണാധികാരികള്‍ തങ്ങളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നെന്ന് ചിറ്റാപൂര്‍ തഹസില്‍ദാര്‍ ഉമാകാന്ത് ഹള്ളെ പ്രതികരിച്ചു. ക്ഷേത്ര ട്രസ്റ്റിനും ആഘോഷത്തില്‍ പെങ്കടുത്ത ഭക്തര്‍ക്കുമെതിരെ തഹസില്‍ദാറിെന്റ നിര്‍ദേശപ്രകാരം പൊലീസ് കേസെടുത്തു.
ഏപ്രില്‍ 10ന് കര്‍ണാടകയിലെ തുമകുരു ഗുബ്ബിയില്‍ ബി.ജെ.പി എം.എല്‍.എയുടെ ജന്മദിനാഘോഷ പാര്‍ട്ടി സംഘടിപ്പിച്ചതും വിവാദമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് എം.എല്‍.എയെ ഒഴിവാക്കി പൊലീസ് കേസ് രജിസ്‌ററര്‍ ചെയ്തിരുന്നു. വ്യാഴാഴ്ച വരെ കര്‍ണാടകയില്‍ 315 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. 13 പേര്‍ മരണമടയുകയും 82 പേര്‍ രോഗമുക്തി നേടുകയും ചെയ്തു.
