ലോക്ക്ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങിയ പെണ്‍വാണിഭ കേസിലെ പ്രതികളായ രാഹുല്‍ പശുപാലനും രശ്മി നായര്‍ക്കുമെതിരെ പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസമാണ് പത്തനാപുരത്ത് ലോക്ക്ഡൗണ്‍ലംഘിച്ച് ഇരുവരും കാറിലെത്തിയത് . ആരോഗ്യ പ്രവര്‍ത്തകരും പോലീസും ഇവരെ തടയാന്‍ ശ്രമിച്ചെങ്കിലും പിന്നീട് വിട്ടയച്ചു. നിയമം ലഘിച്ച ഇരുവര്‍ക്കുമെതിരെ ഒരു പെറ്റികേസുുപോലും പോലീസ് ചാര്‍ജ്ജ് ചെയ്യാത്തത് സോഷ്യല്‍ മീഡിയയില്‍ വന്‍പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് പോലീസ്‌കേസ് ചാര്‍ജ്ജ് ചെയ്യാന്‍ തീരുമാനിച്ചത്.
സംഭവം തുടക്കത്തില്‍ ഒതുക്കി തീര്‍ത്ത പൊലീസിനെതിരെ കടുത്ത എതിര്‍പ്പാണ് ഉയര്‍ന്നത്. പഴം വാങ്ങാന്‍ പുറത്തിറങ്ങുന്നവര്‍ക്കെതിരെ കേസെടുക്കുന്ന പൊലീസാണ് രശ്മിയുടേയും പശുപാലന്റേയും പ്രശ്‌നത്തില്‍ ഇടനിലക്കാരാകുന്നതെന്ന വിമര്‍ശനമാണ് ഉന്നയിച്ചത്. മാസ്‌കില്ല, ബെല്‍റ്റ് ഇട്ടിട്ടില്ല, ഡിസ്റ്റന്‍സ് കീപ്പിങ് ഇല്ല, ഉദ്യോഗസ്റ്ററോട് കയര്‍ത്തു സംസാരിക്കുന്നു, സിവില്‍ ഡ്രെസ്സില്‍ നില്‍ക്കുന്ന ആള്‍ വിളിച്ചു പറയുന്നു ഞാന്‍ മോശമായി ഒന്നും പറഞ്ഞില്ല എന്ന അര്‍ത്ഥത്തില്‍….. എന്താ ഇങ്ങനെ? അവര്‍ക്കെന്താ കൊമ്പുണ്ടോ? അവര്‍ ഈ നിയമലംഖനം നടത്തണമെങ്കില്‍ ആരാണ് അവര്‍ക്ക് എന്തും ലംഘിക്കാനുള്ള അവസരം കൊടുത്തത്?-ഇതാണ് പത്തനാപുരത്തെ വിവാദത്തില്‍ സോഷ്യല്‍ മീഡിയ ഉയര്‍ത്തുന്ന ചോദ്യം.
ഇവര്‍ എറണാകുളത്താണ് താമസിക്കുന്നത്. പിന്നെ എന്തിന് പത്തനാപുരത്ത് എത്തി എന്ന ചോദ്യമാണ് ആരോഗ്യ പ്രവര്‍ത്തകന്റെ ഭാഗത്തു നിന്നുണ്ടായതെന്ന് വ്യക്തമാണ്. ഇതിനെ കയര്‍ത്തു കൊണ്ട് ചോദ്യം ചെയ്യുകയായിരുന്നു ഭാര്യയും ഭര്‍ത്താവും. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരച്ചിരുന്നു.
