ലോകരാജ്യങ്ങള്‍ ശതകോടികള്‍ വാരിക്കോരി നല്‍കുമ്പോള്‍ സ്വന്തം ജനതയോട് പിച്ചപ്പാത്രമെടുത്ത് കൊട്ടാന്‍ പറഞ്ഞ് മോദി; 20000 കോടി പ്രഖ്യാപിച്ച പിണറായിക്ക് അഭിനന്ദനപ്രവാഹവും മോദിക്ക് ചീത്തവിളിയും; ലോകരാജ്യത്ത് സംഭവിക്കുന്നതെന്തെന്ന് കണ്ണുതുറന്ന് കാണണമെന്ന് പ്രധാനമന്ത്രിയോട് ജനങ്ങള്‍

ലോകരാജ്യങ്ങള്‍ ലക്ഷക്കണക്കിന് കോടിരൂപ കൊറോണബാധിതര്‍ക്ക് സഹായധനമായി പ്രഖ്യാപിക്കുമ്പോള്‍ പാത്രമെടുത്ത് കൊട്ടിയും കൈകൊട്ടിയും വീടിനകത്തിരിക്കാന്‍ പറയുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. മോദി രാജ്യത്തെ അഭിസംഭോധന ചെയ്ത് സംസാരിക്കുമെന്ന് കേട്ടപ്പോള്‍തൊട്ട് തള്ളിമറിച്ച സംഘികളെല്ലാം പ്രസംഗത്തിനു പിന്നാലെ കണ്ടംവഴിയോടുന്ന കാഴ്ചയ്ക്കും കേരളം സാക്ഷ്യം വഹിച്ചു. മോദി സംസാരിച്ചുതീരും വരെ ഇപ്പൊ എന്തേലും കിട്ടും ഇപ്പൊ എന്തേലും കിട്ടും എന്ന് വിചാരിച്ച് നോക്കിയിരുന്ന ഈ രാജ്യത്തെ ജനങ്ങള്‍ എപ്പോഴത്തെയും പോലെ നിരാശരായി മടങ്ങുന്ന കാഴ്ചയ്ക്കും ജനം സാക്ഷ്യംവഹിച്ചു. രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ തകര്‍ന്നുതരിപ്പണമായിരിക്കുന്ന ഇക്കാലത്ത് കൊറോണയുമായി ബന്ധപ്പെട്ടുണ്ടാകുന്ന മാന്ദ്യം കൂടിയാകുമ്പോള്‍ രാജ്യം പിച്ചച്ചട്ടിയെടുക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഇതിനെ ഒരു ദിവസം വീട്ടില്‍ അടച്ചുപൂട്ടിയിരുന്നാല്‍ എങ്ങനെ പ്രതിരോധിക്കാനാകുമെന്നാണ് ഏറ്റവും പ്രധാനമായി ഉയരുന്ന ചോദ്യം. കേരളം 20000 കോടി സഹായം പ്രഖ്യാപിച്ചിട്ടും മോദി എന്തുകൊണ്ട് അക്കാര്യത്തില്‍ നിശബ്ദനായി എന്ന സംശയവും ശക്തമാണ്.

ലോകരാജ്യങ്ങള്‍ കൊറോണ ബാധിതര്‍ക്കായി ചെലവഴിക്കുന്ന പണമെത്രയെന്ന് കൂടി അറിഞ്ഞാലേ പ്രധാനമന്ത്രിയുടെ പ്രസംഗത്തിലെ പൊള്ളത്തരം വ്യക്തമാകൂ. കേരളമെന്ന കൊച്ചുസംസ്ഥാനത്തിന് 20, 000 കോടി രൂപയുടെ പാക്കേജുമാത്രമല്ല…മോദി തോളില്‍ കയ്യിട്ട് നില്‍ക്കുന്ന പല രാജ്യങ്ങളിലെ ഭരണാധികാരികളും അന്നാട്ടിലെ ജനങ്ങള്‍ക്ക് ആശ്വാസമായിട്ടുണ്ട്. മോഡിയുടെ സ്വന്തം ട്രംപിന്റെ അമേരിക്ക 1.2 ട്രില്ല്യണ്‍ ഡോളര്‍ പാക്കേജാണ് അന്നാട്ടിലെ ജനങ്ങള്‍ക്കായി പ്രഖ്യാപിച്ചിരിക്കുന്നത്.. കോറോണയുടെ പശ്ചാത്തലത്തില്‍ ഏറെ സാമ്പത്തികഞെരുക്കം അനുഭവിക്കുന്ന ഇറ്റലി 350 ബില്ല്യന്‍ യൂറോയുടെ പാക്കേജ് പ്രഖ്യാപിച്ചു കഴിഞ്ഞു…

ചൈന 550 ബില്ല്യന്‍ യുവാന്‍ പാക്കേജ് പ്രഖ്യാപിച്ചു… കാനഡ 50 ബില്ല്യന്‍ കാനഡ ഡോളര്‍ പാക്കേജ് പ്രഖ്യാപിച്ചു. സൗത്ത് കൊറിയ 11.7 വണ്‍ ട്രില്ല്യണ്‍ പാക്കേജ് പ്രഖ്യാപിച്ചു, ജര്‍മനി 550 ബില്ല്യന്‍ യൂറോ പാക്കേജ്, സ്‌പെയ്ന്‍ 600 മില്ല്യന്‍ യൂറോ പാക്കേജ്
,ജപ്പാന്‍ 12 ട്രില്ല്യണ്‍ പാക്കേജ് പ്രഖ്യാപിച്ചു.. ഇന്ത്യന്‍ പ്രധാനമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്ത് പറഞ്ഞു… നിങ്ങള്‍ ഞായഴാഴ്ച വീട്ടിലിരുന്നോളു എന്ന്.. പ്ലാനുകളോ പാക്കേജുകളോ പദ്ധകളോ ഇല്ലാ എന്ന്..
മോഡിയുടെ പ്രസംഗത്തെ ഇത്രമാത്രം ട്രോള്ളാന്‍ എന്തിരിക്കുന്നു എന്ന ചോദ്യങ്ങള്‍ക്ക് മുന്നില്‍ സമര്‍പ്പിക്കാനുള്ളതും മേല്‍ പറഞ്ഞ റിലീഫ് പാക്കേജുകളാണ്.. മഹാമാരിക്കിടയിലും ഷോ ഓഫ് കാണിക്കുന്ന ഒരു പ്രധാനമന്ത്രിയാണ് നമ്മുടേത് എന്ന് ഇനിയെങ്കിലും മോദി സ്തുതി പാടുന്നവര്‍ മനസ്സിലാക്കുക. ബാല്‍ക്കണിയില്‍ കേറി നിന്ന് കയ്യടിക്കാനുള്ള ആഹ്വാനം ബ്രസീലില്‍ നിന്നുള്ള കോപ്പിയടിയാണെന്നും തെളിഞ്ഞുകഴിഞ്ഞു… ബ്രസീലിലെആശയം കോപ്പിചെയ്യുമ്പോള്‍ ബ്രസീലിലെജനങ്ങള്‍ക്ക്ബാല്‍ക്കണി ഉണ്ട് ഗുജറാത്തിലെചേരികളില്‍താമസിക്കുന്നവര്‍ക്ക് ട്രംപ് വന്നപ്പോള്‍കെട്ടിയിരുന്ന മതിലിനുമുകളില്‍ കയറിയിരുന്നു കൈയടിക്കാം എന്നാണോ മോദി നിങ്ങള്‍ ഉദ്ദേശിച്ചത്..?.. ഒരു പ്രധാനമന്ത്രിയില്‍ നിന്ന് ജനങ്ങള്‍ എന്തെങ്കിലും പ്രാക്ടിക്കല്‍ ആയത് പ്രതീക്ഷിക്കും. മറ്റുള്ള രാജ്യങ്ങള്‍ കൊറോണയെ നേരിടാന്‍ കോടികളുടെ പദ്ധതി പ്രഖ്യാപിച്ചു. നമ്മുടെ രാജ്യത്തെ പ്രധാനമണ്ടരി ഞായറാഴ്ച്ച കര്‍ഫ്യൂ പ്രഖ്യാപിച്ചു…വരൂ നമുക്ക് ഒരുമിച്ച് നിന്ന് ഇതിനെതിരെ പോരാടാം എന്നത് വാക്കില്‍ മാത്രം ഒതുക്കുന്ന ഒരു പ്രധാനമന്ത്രി… താരതമ്യപ്പെടുത്താന്‍ ഇതിലുമുണ്ട് ഏറെ.. കേരളനാട്ടിലും ഒരു മാതൃക യുണ്ട് . എന്ത് ദുരിതമായാലും..അത് ഏത് കാലത്തായാലും… നാടും നഗരവും ഭരണാധികാരികളും ഒത്തൊരുമിച്ച് എന്തിനെയും നേരിടുന്ന ഒരു മാതൃക….ഏത് കാലത്തും അഭിമാനത്തോടെ ഓര്‍ക്കാവുന്ന ഞങ്ങളുടെ സുവര്‍ണ്ണകാലം.

Vinkmag ad

Read Previous

സഭയുടെ പേരില്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ ഫാ ടോമി കരിയിലക്കുളം കുടുംബസ്വത്താക്കി; 600 കോടിയുടെ സഭാ സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്നത് വൈദികന്റെ കുടുംബം; മറുനാടന്‍ മലയാളിയും ഷാജന്‍സ്‌കറിയയും പറഞ്ഞത് പച്ചക്കള്ളം; കോടികള്‍ വെട്ടിച്ച വൈദികനെ വെള്ളപൂശിയ മഞ്ഞ ഓണ്‍ലൈന്‍ കുരുക്കില്‍ !

Read Next

സംസ്ഥാനം അതീവ ജാഗ്രതയിൽ: കാസറഗോഡ് കടകൾ അടപ്പിച്ചു; അതിർത്തികളിൽ പ്രവേശന വിലക്ക്

Leave a Reply

Most Popular