ലോകത്തെ മികച്ച 100 കമ്പനികളിൽ ഒന്നായി ‘റിലയൻസ് ഇൻഡസ്ട്രീസ്’

പ്രമുഖ ഇന്ത്യൻ വ്യവസായി മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് ലോകത്തെ മികച്ച 100 കമ്പനികളിൽ ഒന്നായി മാറി. ഫോർച്യൂൺ ചൊവ്വാഴ്ച പുറത്തിറക്കിയ പട്ടികയിൽ 96-ാം സ്ഥാനത്താണ് റിലയൻസ് ഇൻഡസ്ട്രീസ്. ഫോർച്യൂൺ ഗ്ലോബൽ 500 പട്ടികയിൽ ഉയർന്ന റാങ്ക് നേടിയ ആദ്യത്തെ ഇന്ത്യൻ കമ്പനിയാണ് റിലയൻസ് ഇൻഡസ്ട്രീസ്.

2012 ലെ പട്ടികയിൽ 99-ാം സ്ഥാനം നേടിയ റിലയൻസ് 2016 ൽ 215-ാം സ്ഥാനത്തേക്ക് കൂപ്പുകുത്തിയിരുന്നു. സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐഒസി) 151-ാം സ്ഥാനത്തെത്തിയപ്പോൾ ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ (ഒഎൻ‌ജിസി) 190-ാം സ്ഥാനത്താണുള്ളത്. രാജ്യത്തെ മുൻനിര ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബി‌ഐ) 221-ാം സ്ഥാനത്തെത്തി. ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബിപിസിഎൽ) 309-ാം സ്ഥാനത്തും, ടാറ്റ മോട്ടോഴ്‌സ് 337-ാം സ്ഥാനത്തും, രാജേഷ് എക്‌സ്‌പോർട്ട്സ് 462-ാം സ്ഥാനത്തുമാണുള്ളത്. 2020 മാർച്ച് 31നോ അതിനുമുമ്പോ അവസാനിച്ച സാമ്പത്തിക വർഷങ്ങളിലെ മൊത്തം വരുമാനമനുസരിച്ചാണ് കമ്പനികളെ പട്ടികയിൽ ഉൾപ്പെടുത്തിയതെന്ന് ഫോർച്യൂൺ അറിയിച്ചു.
Vinkmag ad

Read Previous

കരിപ്പൂർ രക്ഷാപ്രവർത്തനം: ക്വാറൻ്റെെനിൽ പോകേണ്ടി വന്നവർക്ക് സാമ്പത്തിക പിന്തുണയുമായി പ്രവാസി വ്യവസായി

Read Next

അമേരിക്കൻ വൈസ്പ്രസിഡൻ്റ് സ്ഥാനത്തേയ്ക്ക് ഇന്ത്യൻ വംശജ മത്സരിക്കും; പ്രഖ്യാപനവുമായി ഡെമോക്രാറ്റ് പ്രസിഡൻ്റ് സ്ഥാനാർത്ഥി

Leave a Reply

Most Popular