ലോകത്തെ ഭീതിയിലാഴ്ത്തിയ കൊറോണ വൈറസിന്റെ ഉത്ഭവം കണ്ടെത്തിയെന്ന് അമേരിക്കന്‍ മാധ്യമം; ലാബിലെ വവ്വാലില്‍ നിന്ന് ജീവനക്കാരിയിലേക്ക് വൈറസ് പടര്‍ന്നു

ചൈനയിലെ വൈറോളജി ലാബില്‍ നിന്ന് ജീവനക്കാരി അറിയാതെ ചോര്‍ത്തിയതാണ് കൊറോണ വൈറസെന്ന് അമേരിക്കന്‍ മാധ്യമം. എന്നാല്‍ ഇത് സംബന്ധിച്ച് അമേരിക്കയുള്‍പ്പെടെയുള്ള ലോക രാഷ്ട്രങ്ങളും ചൈനയും പ്രതികരിച്ചിട്ടില്ല. എന്നാല്‍ ചൈനയുടെ ജൈവ ആയുധമാണെന്ന മുന്‍ റിപ്പോര്‍ട്ടുകള്‍ ഫോക്‌സ് ന്യൂസ് തള്ളികളഞ്ഞു. വവ്വാലുകളില്‍ കാണപ്പെടുന്ന ഒരു വിഭാഗത്തിലാണ് വൈറസ്‌കാണപ്പെടുക എന്നും ലാബില്‍ നിന്ന് അബദ്ധത്തില്‍ ജീവനക്കാരന്‍ വഴി പുറത്താവുകയായിരുന്നുവെന്നുമാണ് വാര്‍ത്തയില്‍ പറയുന്നത്.

ലബോറട്ടറിയില്‍ പരീക്ഷണത്തിന് ഉപയോഗിച്ച വവ്വാലില്‍ നിന്ന് ജോലി ചെയ്തിരുന്ന പെണ്‍കുട്ടിയിലേയ്ക്കും പിന്നീട് ആണ്‍സുഹൃത്തിലേയ്ക്കും വൈറസ് പടര്‍ന്നു. അവിടെ നിന്നാണ് വുഹാന്‍ മാര്‍ക്കറ്റിലേയ്ക്ക് രോഗമെത്തിയതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ആദ്യമായി വൈറസ് കയറിയ മനുഷ്യശരീരം ലബോറട്ടറിയില്‍ ജോലി ചെയ്തയാളുടേതാണെന്നും റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. പെണ്‍കുട്ടിയുടെ ശരീരത്തില്‍ വൈറസ് കയറിയത് അറിഞ്ഞിരുന്നില്ല.

പകര്‍ച്ചവ്യാധിയെക്കുറിച്ചുള്ള വാര്‍ത്ത പുറത്തുവരുന്നത് ചൈന മൂടിവയ്ക്കാന്‍ ശ്രമിച്ചു. ലോകാരോഗ്യ സംഘടനയും (ഡബ്ല്യുഎച്ച്ഒ) ഇതിന്റെ ഭാഗമായെന്നും വാര്‍ത്തയില്‍ കുറ്റപ്പെടുത്തുന്നു. ഔദ്യോഗികമായി ആരെയും ഉദ്ധരിക്കാതെയാണ് ഫോക്‌സ് ന്യൂസിന്റെ റിപ്പോര്‍ട്ട്. വൈറസിനെപ്പറ്റിയുള്ള പഠനം ഈ ലബോറട്ടറിയില്‍ നടന്നിരുന്നു. യുഎസ്സിനെക്കാള്‍ മെച്ചമായതോ ഒപ്പം നില്‍ക്കുന്നതോ ആയ ഗവേഷണ സംവിധാനം ഉണ്ടെന്നു കാണിക്കാനാണ് വുഹാന്‍ ലാബില്‍ നോവല്‍ കൊറോണ വൈറസിനെക്കുറിച്ചു പഠനം നടത്തിയതെന്നാണ് വാര്‍ത്തയില്‍ പറയുന്നത്.

മാരകമായ വൈറസുകളെക്കുറിച്ചും സാംക്രമിക രോഗങ്ങളെക്കുറിച്ചും പഠിക്കുന്ന വുഹാനിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിക്ക് ആവശ്യത്തിന് ജൈവസുരക്ഷയില്ലെന്ന ആശങ്ക രണ്ടു വര്‍ഷങ്ങള്‍ക്കുമുന്‍പ് യുഎസ് എംബസി ഉദ്യോഗസ്ഥര്‍ ചൈനയ്ക്കു മുന്നില്‍ ഉയര്‍ത്തിയിരുന്നതായി യുഎസ് മാധ്യമമായ വാഷിങ്ടണ്‍ പോസ്റ്റ് അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വുഹാന്‍ വെറ്റ് മാര്‍ക്കറ്റിനു സമീപമാണ് ഈ ലബോറട്ടറി.

Vinkmag ad

Read Previous

കണ്ണൂരിലേത് പോക്‌സോ ജിഹാദ് ! പുതിയ ആരോപണവുമായി സംഘപരിവാര്‍

Read Next

കോവിഡ് ബാധിച്ച് ചികിത്സയിലിരുന്നയാൾ മരിച്ചു; അവസാന കോവിഡ് പരിശോധന ഫലം നെഗറ്റീവായിരുന്നു

Leave a Reply

Most Popular