ലോകത്തെ അഞ്ചാമത്തെ ധനികനായി മുകേഷ് അംബാനി. മലയാളി പ്രവാസികളായ ലുലു ഗ്രൂപ്പിന്റെ ഉടമ എം.എ യൂസുഫലി ലിസ്റ്റില്‍ 619 ാം സ്ഥാനത്താണ്. വ്യവസായ പ്രമുഖനായ രവി പിള്ള 837 ാം സ്ഥാനത്താണ്. ബിസിനസ് മാഗസിനായ ഫോബ്സ് പുറത്തുവിട്ട ബില്യനേഴ്സ് ലിസ്റ്റ് പ്രകാരം റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ ലോക റാങ്കിങ്ങില്‍ അഞ്ചാം സ്ഥാനത്താണ്. ഫേസ്ബുക്ക് സഹസ്ഥാപകനും സിഇഒയുമായ മാര്‍ക്ക് സുക്കര്‍ബര്‍ഗാണ് നാലാം സ്ഥാനത്തുള്ളത്
ഇതോടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഗ്രൂപ്പിന്റെ വിപണി മൂലധനം 12.70 ലക്ഷം കോടി രൂപയിലേക്ക് ബുധനാഴ്ചയോടെ ഉയര്‍ന്നു. ഇന്ത്യയുടെ ഏറ്റവും മൂല്യമുള്ള കമ്പനി എന്ന പദവി അംബാനി നയിക്കുന്ന റിലയന്സ് ഇന്റസ്സ്ട്രീസ് തന്നെയായിരിക്കും. ഫോര്‍ബ്സ് പട്ടിക പ്രകാരം ആമസോണ്‍ സ്ഥാപകനും സിഇഒയുമായ ജെഫ് ബെസോസ് 185.8 ബില്യണ്‍ ഡോളര്‍ ആസ്തിയോടെ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്.
രണ്ടാം സ്ഥാനത്ത് മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്സാണ്. 113.3 ബില്യനാണ് ആസ്തി. മൂന്നാം സ്ഥാനത്ത് ആഡംബര ഗ്രൂപ്പ് ഘഢങഒ ങീല േഒലിില്യൈ ഘീൗശ െഢൗശേേീി ന്റെ ചീഫ് ബെര്‍ണാഡ് അര്‍ണള്‍ട്ടും കുടുംബവുമാണ്. 112 ബില്യണ്‍ ഡോളര്‍ ആസ്തിയാണ് ഇവര്‍ക്കുള്ളത്.
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഇപ്പോള്‍ അതിന്റെ സുവര്‍ണ്ണ ദശകത്തിലാണെന്ന് അംബാനി കഴിഞ്ഞ മാസം പറഞ്ഞിരുന്നു. റിലയന്‍്സ് അതിന്റെ ഡിജിറ്റല് സര്‍ വീസസ് വിഭാഗമായ ജിയോ പ്ലാറ്റ് ഫോംസിന്റെ 33 ശതമാനം ഓഹരികള്‍ ഇന്റര് നെറ്റ് ഭീമന്മാരായ ഫേസ്ബുക്കും ഗൂഗിളും അടക്കമുള്ള പ്രമുഖ നിക്ഷേപകര്‍ക്ക് വിറ്റിരുന്നു.
