ലോകത്താകെ ക്യാന്‍സര്‍ പരത്തി ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍; ലോകരാജ്യങ്ങള്‍ കയ്യൊഴിഞ്ഞിട്ടും ഇന്ത്യയിലെ കുഞ്ഞുങ്ങള്‍ക്ക് ഈ പൗഡര്‍ തന്നെ !

ക്യാന്‍സര്‍ പരത്തുന്നുവെന്ന് കണ്ടെത്തിയതോടെ ലോക വ്യാപകമായി ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ബേബി പൗഡറുകള്‍ നിരോധനമേര്‍ത്തിയട്ടും ഇന്ത്യയുള്‍പ്പെടെയുള്ള മാര്‍ക്കറ്റുകളില്‍ ഇപ്പോഴും ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ സുലഭമായി വിറ്റഴിക്കുകയാണ്. ക്യാന്‍സര്‍ രോഗ ബാധയുടെ പേരില്‍ നിരവധി രാജ്യങ്ങളില്‍ കോടികള്‍ നഷ്ടട പരിഹാരവും നല്‍കി ഇതോടെ പല രാജ്യങ്ങളിലും വില്‍പ്പന കുത്തനെ ഇടിഞ്ഞു.

കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ ഇതുമായി ബന്ധപ്പെട്ട് എത്തിയ പരാതികളിലെല്ലാം വിധി കമ്പനിക്കെതിരായി. വില്പന ഏകദേശം 60% കുറയുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് ബേബി പൗഡറിന്റെ വില്പന അമേരിക്കയിലും കാനഡയിലും നിര്‍ത്തിവച്ചു.

ഏകദേശം 20,000 കാന്‍സര്‍ രോഗികളാണ് തങ്ങളുടെ രോഗത്തിന് കാരണം ജോണസണ്‍ ആന്‍ഡ് ജോണ്‍സണ്‍ ടാല്‍ക്കം പൗഡറാണെന്ന് പരാതിപ്പെട്ടത്. ഇപ്പോള്‍ അമേരിക്കയുടെ ഹെല്‍ത്ത് ബിസിനസ്സ് മേഖലയുടെ 0.5% ഈ പൗഡറാണ് ഉള്ളത്.

കഴിഞ്ഞ വര്‍ഷം ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണില്‍ ആസ്ബസ്റ്റോസിന്റെ അംശം കണ്ടെത്തിയതിനെ തുടര്‍ന്ന് യു എസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ നിര്‍ദ്ദേശപ്രകാരം ഏകദേശം 33,000 ടിന്‍ പൗഡറുകള്‍ കമ്പനി വിപണിയില്‍ നിന്നും പിന്‍വലിച്ചിരുന്നു. എന്നാല്‍ അതിനു ശേഷം നടത്തിയ പരിശോധനയില്‍ പൗഡറില്‍ ആസ്ബസ്റ്റോസിന്റെ അംശം കണ്ടെത്താനായില്ല എന്നാണ് കമ്പനി പറയുന്നത്.അതേസമയം 1957-58 ലെ രേഖകള്‍ പരിശോധിച്ച റോയിറ്റേഴ്‌സ് അന്വേഷണ സംഘം പറയുന്നത് പൗഡറില്‍ ആസ്ബസ്റ്റോസിന്റെ അംശം ഉണ്ടെന്നുള്ള കാര്യം കമ്പനിക്ക് പതിറ്റാണ്ടുകളായി അറിയാമെന്നാണ്.

2018-ല്‍ ന്യുജഴ്‌സിയിലെ ഒരു കേസിലും കാലിഫോര്‍ണിയയിലെ ഒരു കേസിലുമാണ് ആദ്യമായി കമ്പനിക്കെതിരെ വിധി ഉണ്ടായത്. തുടര്‍ന്ന് മിസ്സോറിയിലെ ഒരു കേസില്‍ 22 പേര്‍ക്കാണ് നഷ്ടപരിഹാരം നല്‍കേണ്ടി വന്നത്. മൊത്തം വന്ന 19,400 കേസുകളില്‍ മിക്കതിലും സ്ത്രീകളായിരുന്നു വാദിഭാഗത്ത്. ഒവേറിയന്‍ കാന്‍സറിന് കാരണമായത് അവര്‍, ആന്റിപെര്‍സ്പിരന്റായോ ഡിയോഡറന്റായോ ഉപയോഗിച്ച ടാല്‍ക്കം പൗഡര്‍ കാരണമായിരുന്നു എന്നായിരുന്നു പരാതി.

വ്യക്തി സംരക്ഷണ ഉദ്പന്നങ്ങളില്‍ ഈര്‍പ്പം ആഗിരണം ചെയ്യുവാനായി ഉപയോഗിക്കുന്ന ടാല്‍ക്ക് എന്ന മൃദുവായ ഒരു ധാതുവില്‍ നിന്നാണ് ടാല്‍ക്കം പൗഡര്‍ ഉണ്ടാക്കുന്നത്. പെയിന്റ് നിര്‍മ്മാണത്തിലും പ്ലാസ്റ്റിക് നിര്‍മ്മാണത്തിലും ഇത് വിപുലമായി ഉപയോഗിക്കുന്നുണ്ട്. ഒവേറിയന്‍ കാന്‍സറും ഈ ധാതുവുമായുള്ള ബന്ധം ഒരു പഠനത്തിലും തെളിഞ്ഞിട്ടില്ല മാത്രമല്ല, ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഗവേഷകര്‍ മിക്കവരും പറയുന്നത് ടാല്‍ക്ക് ആരോഗ്യത്തിന് ഭീഷണിയല്ലെന്നാണ്. എന്നാലും ചില പഠനങ്ങളില്‍, കാന്‍സറുമായി ഒരു വിദൂരബന്ധം കണ്ടെത്താനായിട്ടുണ്ട്. മാത്രമല്ല, ഇതിന്റെ ജെനിറ്റല്‍ ഉപയോഗം കാന്‍സറിന് കാരണമായേക്കാം എന്ന് ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ കാന്‍സര്‍ റിസര്‍ച്ച് വെളിപ്പെടുത്തിയിട്ടുമുണ്ട്.

Vinkmag ad

Read Previous

ഇന്ത്യയിലെ മുസ്ലീങ്ങള്‍ കൊറോണ വാഹകര്‍; പണിതെറിച്ചിട്ടും പാഠം പഠിക്കാതെ സംഘി അനുകൂലികള്‍

Read Next

കൊച്ചിയില്‍ രണ്ട് പേരുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ചു തീകൊളുത്തി, ഓട്ടോ ഡ്രൈവര്‍ ആത്മഹത്യ ചെയ്തു

Leave a Reply

Most Popular