ലുലുഗ്രൂപ്പിന്റെ ഇരുപത് ശതമാനം ഓഹരികള്‍ അറബ് വ്യവസായ പ്രഖുനും അബൂദബി രാജകുടുംബാംഗവുമായ ശൈഖ് തഹനൂന്‍ ബിന്‍ സായിദ് ആല്‍നഹ്യാന്‍ സ്വന്തമാക്കി. പ്രവാസി വ്യവസായി യൂസഫലിയാണ് ലുലുഗ്രൂപ്പ് ഇന്റര്‍നാഷണലിന് നേതൃത്വം നല്‍കുന്നത്. ബിസിനസ് വാര്‍ത്താ ഏജന്‍സി ബ്ലൂംബെര്‍ഗാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം ശതകോടി ഡോളറാണ് ശൈഖ് തഹനൂന്‍ ലുലൂ ഗ്രൂപ്പില്‍ നിക്ഷേപിക്കുക. വാണിജ്യം, റിയല്‍ എസ്റ്റേറ്റ്, മാധ്യമം തുടങ്ങി നിരവധി മേഖലകളില്‍ നിക്ഷേപമുള്ള കമ്പനിയാണ് റോയല്‍ ഗ്രൂപ്പ്. ഒരു ബില്ല്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് ലുലുവില്‍ രാജകുടുംബാംഗം നടത്തുക.
ഫസ്റ്റ് അബൂദബി ബാങ്കിന്റെ ചെയര്‍മാന്‍ കൂടിയാണ് ശൈഖ് തഹനൂന്‍. റിപ്പോര്‍ട്ടുകള്‍ സംബന്ധിച്ച ഔദ്യോഗിക പ്രസ്താവന പിന്നീട് പുറത്തിറക്കുമെന്ന് ലുലു മാധ്യമവിഭാഗം മേധാവി വി നന്ദകുമാര്‍ പറഞ്ഞു. ഏഷ്യരാജ്യങ്ങലിലും ഗള്‍ഫ് രാജ്യങ്ങലിലുമായി പ്രശസ്തമായ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയുള്‍പ്പെടെ നിരവധി മേഖലകളില്‍ നിക്ഷേപമുണ്ട് ലുലു ഗ്രൂപ്പിന്. ഏകദേശം 7. 4ബില്ല്യണ്‍ ഡോളറാണ് കമ്പനിയുടെ വിറ്റുവരവ് അമ്പതിനായിരത്തില്‍ പരം തൊഴിലാളികളും കമ്പനിയ്ക്ക് കീഴില്‍ജോലിചെയ്യുന്നു.
