കോൺഗ്രസ് തെരഞ്ഞെടുപ്പുകൾക്കായി ഒരുങ്ങുകയാണ്. ഇതിന് മുന്നോടിയായി ഘടക കക്ഷികളെ നിരീക്ഷിക്കാൻ ശ്രമം നടത്തുകയാണ് പാർട്ടി. കോൺഗ്രസ് ദേശീയ നേതൃത്വത്തിൻ്റെ നിർദ്ദേശപ്രകാരമാണ് ഘടക ക്ഷികളുടെ പുതിയ കൂട്ടുകെട്ടുകൾ കോൺഗ്രസ് നിരീക്ഷിക്കുന്നത്.
ലീഗ് അടക്കമുള്ള പാര്‍ട്ടികള്‍ പ്രാദേശികമായ് മുന്നണിക്ക് പുറത്ത് നീക്കു പോക്ക് ഉണ്ടാക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇത്തരം സാഹചര്യങ്ങൾ വിലയിരുത്തിയാണ് കോണ്‍ഗ്രസ് ദേശിയ നേതൃത്വത്തിന്റെ നിര്‍ദ്ദേശം. സംസ്ഥാനത്തെ നിരവധി മുതിര്‍ന്ന നേതാക്കള്‍ ദേശീയ നേതൃത്തോട് ഉന്നയിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഇടപെടല്‍.
കേരളത്തിലെ രാഷ്ട്രീയ സാഹചര്യം സംബന്ധിച്ച് ചില മുതിര്‍ന്ന നേതാക്കള്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന് മുന്നില്‍ ചില ആശങ്കകള്‍ പങ്കുവച്ചിരുന്നു. ഇതില്‍ പ്രധാനം ഘടകക്ഷികളില്‍ ചില പാര്‍ട്ടികള്‍ മുന്നണിയില്‍ ആലോചിക്കാതെ പ്രാദേശിക രാഷ്ട്രീയ സഖ്യം ഉണ്ടാക്കുന്നത് സമ്പന്ധിച്ചാണ്. ഇങ്ങനെ ഉണ്ടാക്കുന്ന സഖ്യങ്ങള്‍ കോണ്‍ഗ്രസിന് ഗുണകരമകില്ലെന്നും അതിലുപരി തിരിച്ചടി ഉണ്ടാക്കും എന്നും അവര്‍ കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചു.
