‘ലവ് ജിഹാദ്’ അവസാനിപ്പിക്കണം; വിവാദ സര്‍ക്കുലറുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി

സംഘപരിവാര്‍ സംഘടനകള്‍ പ്രചരിപ്പിച്ച ലൗജിഹാദ് വ്യാജമാണെന്ന് കോടതിയും എന്‍ ഐ എയുള്‍പ്പെടയുള്ള അന്വേഷണ സംഘങ്ങളും കണ്ടെത്തിയട്ടും വീണ്ടും ലൗജിഹാദിനുപിന്നാലെ സംഘപരിവാരം. രാജ്യത്തെ സംഘപരിവാര മാധ്യമങ്ങളും സര്‍ക്കാരുകളും ലൗജിഹാദിന്റെ പേരില്‍ വര്‍ഗീയതയും കലാപവും പടത്തുന്നത് തുടരുകയാണ്. ഏറ്റവുമൊടുവില്‍ ഉത്തര്‍ പ്രദേശില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ സര്‍ക്കുലറാണ് വിവാദമാകുന്നത്.

എന്നാല്‍ ന്യായികരണവുമായി മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് രംഗത്തെത്തി.
കാണ്‍പൂര്‍, മീററ്റ്, ലഖിംപൂര്‍ ഖേരി എന്നിവിടങ്ങളില്‍ ഹിന്ദു പെണ്‍കുട്ടികളെ ലവ്ജിഹാദില്‍ പെടുത്തി ചില ഉദ്യോഗസ്ഥരും ആരോപിക്കുന്നു. ഹിന്ദു പെണ്‍കുട്ടികളെ വിവാഹത്തിനും മതപരിവര്‍ത്തനത്തിനും മുസ്ലീ സമുദായക്കാര്‍ നിര്‍ബന്ധിച്ചു എന്നാണ് യുപി പൊലീസിലെ ഉദ്യോഗസ്ഥര്‍ തന്നെ ആരോപിക്കുന്നത്. ഇതുകൊണ്ടാണ് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ഇത്തരത്തില്‍ നിര്‍ദ്ദേശം നല്‍കിയതെന്നാണ് വിശദീകരണം.

ഇതൊരു സാമൂഹ്യപ്രശ്‌നമാണ്. ഇത് അവസാനിപ്പിത്താന്‍ ഇതിനെ ഗൗരവമായി കണ്ട് നടപടി സ്വീകരിക്കണം. കാര്‍ക്കശ്യത്തോടെ അത് നടപ്പാക്കണം. എല്ലാവര്‍ക്കും സോഷ്യല്‍മീഡിയ ലഭ്യമായ കാലമാണ്. ഇത് മറ്റുള്ളവരെ സ്വാധീനിക്കുന്നു – യോഗത്തില്‍ പങ്കെടുത്ത ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അവനീഷ് കുമാര്‍ അവസ്തി പറഞ്ഞു.

യുപിയില്‍ ഹിന്ദു മുസ്ലീം പ്രണയ വിവാഹങ്ങളെ മുഴുവനും ലൗ ജിഹാദായി ചിത്രീകരിച്ചാണ് പോലീസിന്റേയും മുഖ്യമന്ത്രിയുടേയും നടപടി.

Vinkmag ad

Read Previous

കുഞ്ഞാലിക്കുട്ടിയുടെ ശബ്ദം അനുകരിച്ച് വ്യാജപ്രചാരണം; മാപ്പു പറഞ്ഞ് യുവാവ്

Read Next

യെമനിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷയ്ക്ക് സ്റ്റേ; ശിക്ഷ നീട്ടിവച്ചു

Leave a Reply

Most Popular